മലയാളികൾ ഉൾപ്പെടെ 1500 വിദ്യാർഥികൾ ട്രെയിൻ മാർഗം ഉക്രയിൻ അതിർത്തിയിൽ എത്തി
യുക്രൈനിൽ സബൂർസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റി യിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് യുക്രെയ്ൻ അതിർത്തിയിൽ എത്തിയത്. ഉസ്‌ഹൊറത് അതിർത്തിയിലാണ് എത്തിയത്. 1473 വിദ്യാർഥികളിൽ പകുതിയും പെണ്കുട്ടികളാണ്. ഇതിൽ 500 പേർ മലയാളികളുമാണ്. രാത്രി 10 മണിയോടെ ബോര്ഡറിൽ എത്തിയതായി മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനി പി പി ആയിഷ ജിനാൻ പറഞ്ഞു. ഇനി ഹംഗറിയിലേക്കോ സ്ലോവാക്യയിലേക്കോ ബസ് മാർഗം പോകും. അതിർത്തികളിൽ എത്താനാണ് എംബസി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ തുടർന്ന് യൂണിവേഴ്സിറ്റി അധികൃതരും കാൻസൾട്ടണ്ട് ഏജൻസി അധികൃതരുമാണ് ട്രെയിൻ യാത്ര ഒരുക്കിയത്. ട്രെയിൻ ആയതിനാൽ കുറെ പേരെ ഒന്നിച്ചു കൊണ്ടുപോകാൻ സൗകര്യമാകും. ഒറ്റക്ക് വിദ്യാർഥികൾ യാത്ര ചെയ്യുന്നത് അപകടകരമാകുമെന്ന് കാൻസ്ലറ്റൻസി പറഞ്ഞു. ഇത് വരെ ഇവിടെ അക്രമം ഉണ്ടായിരുന്നില്ല. ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ആണവ നിലയം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അത് ആക്രമിക്കാൻ സാധ്യത ഉള്ളതിനാൽ പെട്ടെന്ന...