Tag: umar faizy mukkam

മുക്കം ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി നാസർ ഫൈസി കൂടത്തായി
Kerala

മുക്കം ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി നാസർ ഫൈസി കൂടത്തായി

കോഴിക്കോട് : സമസ്ത മുശാവറ യോഗത്തിന് മുന്നോടിയായി മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നതിനെതിരെ രൂക്ഷ വിമർശനവുമായി നാസർ ഫൈസി കൂടത്തായി . സമാന്തര യോഗം ചേർന്നത് സമസ്തയെ പിളർത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും ഇടതുപക്ഷത്തിന് വേണ്ടിയുള്ള കളമൊരുക്കാനുള്ള നീക്കമാണിതെന്നും നാസർ ഫൈസി വ്യക്തമാക്കി . മുശാവറ നടക്കാനിരിക്കെ മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ സമാന്തര യോഗം ചേർന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു . ഉമർ ഫൈസി നടത്തുന്ന രാഷ്ട്രീയക്കളിക്കെതിരെ മുശാവറക്ക് മുൻപാകെ പരാതി നൽകിയിരുന്നു . സമസ്ത നേതൃത്വം അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ തയ്യാറാണെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി . യോഗത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കാനും മുശാവറയുടെ പവിത്രതക്ക് കളങ്കം വരാതെ സൂക്ഷിക്കാനും നേതൃത്വം മുൻകയ്യെടുക്ക...
Kerala

സാദിഖലി തങ്ങള്‍ക്കെതിരായ പരോക്ഷ വിമര്‍ശനം ; ഉമര്‍ ഫൈസി മുക്കത്തോട് വിശദീകരണം തേടി സമസ്ത

കോഴിക്കോട്: വിവാദമായ എടവണ്ണപ്പാറ പ്രസംഗത്തിലെ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തോട് വിശദീകരണം തേടി സമസ്ത. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യം. നടപടി എടുക്കണമെന്ന സമ്മര്‍ദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ സമസ്ത നേതൃത്വമാണ് ഉമര്‍ ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയത്. എടവണ്ണപ്പാറയിലെ മീലാദ് സമ്മേളനത്തില്‍ ഖാദി സ്ഥാനം വഹിക്കുന്നത് സംബന്ധിച്ച് ഉമര്‍ ഫൈസി നടത്തിയ പ്രസംഗം വലിയ വിവാദത്തിന് കാരണമായിരുന്നു. പ്രസംഗം സാദിഖലി തങ്ങളെ അപമാനിക്കുന്നതാണ് എന്നായിരുന്നു വിമര്‍ശനം. മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നുമായിരുന്നു ഉമര്‍ ഫൈസി മുക്കതിന്റെ വിവാദ പ്രസംഗം. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യം. വിവര...
Kerala

കൈവെട്ട് പ്രയോഗം പ്രതിരോധം മാത്രം ; സത്താര്‍ പന്തല്ലൂരിന് പിന്തുണയുമായി ഉമര്‍ ഫൈസി

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ട് പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. കൈവെട്ടുമെന്ന പ്രയോഗം പ്രതിരോധത്തിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി. പ്രഭാഷകര്‍ ഇത്തരം തെറ്റി ധാരണ ഉണ്ടാക്കുന്ന പ്രയോഗങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഈ പ്രയോഗത്തിന്റെ പേരില്‍ സത്താര്‍ പന്തല്ലൂരിനെ സമസ്ത തള്ളിപ്പറയില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സത്താര്‍ പന്തല്ലൂര്‍ എന്‍ഡിഎഫ് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണെന്നും ഉമര്‍ ഫൈസി മുക്കം തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സത്താര്‍ പന്തല്ലൂരിനെതിരായ കേസുമായി മുന്നോട്ട് പോകുമെന്ന് അഷ്‌റഫ് കളത്തിങ്ങല്‍പാറ പറഞ്ഞു. യുവാക്കളെ പ്രകോപിപ്പിക്കുന്നതായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രസംഗം. പൊതുപ്രവര്‍ത്തകന്‍ എന്ന തരത്തിലാണ് പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത...
error: Content is protected !!