Wednesday, December 17

Tag: Unnyal Sports Academy

ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കള്‍
Malappuram

ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കള്‍

മലപ്പുറം : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 2011 ഏജ് കാറ്റഗറി ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കോട്ടപ്പടി സ്‌പോര്‍ട്‌സ് അക്കാദമിയെ തോല്പിച്ചാണ് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായത്. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി മുന്‍ ക്യാപ്റ്റനും മുന്‍ കെ.എസ്.ഇ.ബി താരവുമായ മങ്കട സുരേന്ദ്രന്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. റണ്ണര്‍ അപ്പ് ട്രോഫി മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി സുരേഷില്‍ നിന്ന് കോട്ടപ്പടി അക്കാദമി ഏറ്റുവാങ്ങി. ബെസ്റ്റ് പ്ലെയര്‍ ആയി ഗോള്‍കീപ്പറായ മുഹമ്മദ് ആഷിലിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അര്‍ജുന്‍ വി.ആര്‍ മൊമെന്റോ നല്‍കി....
error: Content is protected !!