മത്സ്യബന്ധനത്തിനിടെ താനൂരിൽ വലയിൽ ലഭിച്ചത് മീനിന് പകരം നാഗ വിഗ്രഹങ്ങൾ
താനൂർ : മത്സ്യബന്ധനത്തിനിടെ അറബിക്കടലില്‍ നിന്ന് മൽസ്യ തൊഴിലാളികൾക്ക് ലഭിച്ചത് നാഗ വിഗ്രഹങ്ങൾ. കണ്ടെത്തിയ നാഗവിഗ്രഹങ്ങള്‍ പൊലിസില്‍ ഏല്‍പ്പിച്ചു. ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരുന്ന രണ്ട് നാഗവിഗ്രഹങ്ങളാണ് പുതിയ കടപ്പുറം ചക്കാച്ചൻ്റെ പുരക്കല്‍ റസലിന് മത്സ്യബന്ധനത്തിനിടെ ലഭിച്ചത്. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ വലയില്‍ കുടുങ്ങിയത്.
പിച്ചളയില്‍ നിർമ്മിച്ച നാഗവിഗ്രഹങ്ങള്‍ക്ക് ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരും. വിഗ്രഹങ്ങള്‍ ലഭിച്ച ഉടൻ തന്നെ കടലില്‍ നിന്ന് കരയിലേക്ക് മടങ്ങി നേരിട്ട് താനൂർ പൊലിസ് സ്റ്റേഷനില്‍ എത്തിച്ച് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു. ഈ വിഗ്രഹങ്ങള്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയതാണോ എന്ന അന്വേഷണത്തിലാണ് പൊലിസ്. വിഗ്രഹം കടലില്‍ എത്തിയതിനെ കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന്...