യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കു കടിഞ്ഞാണിടാന്‍ മോട്ടോര്‍വാഹന വകുപ്പ്
മലപ്പുറം : അംഗീകാരമില്ലാത്ത യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കു കടിഞ്ഞാണിടാന്‍ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഈ മാസം 31നകം റജിസ്റ്റര്‍ ചെയ്യാത്ത യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ വില്‍പനയ്ക്കുവച്ചിട്ടുള്ള വാഹനങ്ങള്‍ കരിമ്പട്ടികയില്‍പെടുത്തും. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ മാറ്റവും വില്‍പനയും അടക്കമുള്ള എല്ലാ സേവനങ്ങളും തടസ്സപ്പെടും.അംഗീകാരമില്ലാത്ത യൂസ്ഡ് കാര്‍ ഷോറൂമുകള്‍ വഴി വില്‍ക്കുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും മറ്റും ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു നടപടി കര്‍ശനമാക്കുന്നതെന്ന് ആര്‍ടിഒ ബി.ഷഫീഖ് പറഞ്ഞു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. യൂസ്ഡ് കാര്‍ ഷോറൂം നടത്താന്‍ നിശ്ചിത ഫീസ് അടച്ചു മോട്ടോര്‍ വാഹന വകുപ്പില്‍നിന്നു ലൈസന്‍സ് വാങ്ങണമെന്നാണു ചട്ടം. ഇതു പാലിക്കാതെയാണു ഭൂരിഭ...