കോട്ടക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 36 പവൻ മോഷ്ടിച്ച ഉടുമ്പ് രമേശ് പിടിയിൽ
കോട്ടക്കൽ : ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുഖ്യപ്രതിയും കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവുമായ ഉടുമ്പ് രമേശ് കോട്ടക്കൽ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാസം 25 ന് ക്രിസ്‌മസ് ദിനത്തിൽ അർദ്ധ രാത്രി കോട്ടക്കൽ അമ്പലവട്ടത്തുള്ള പരാതിക്കാരന്റെ വീടിന്റെ പൂട്ടും ഡോറും തകർത്ത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ മോഷ്ടിച്ച കേസിലാണ് കർണാടക, തമിഴ്നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം മോഷണ കേസുകളിൽ ഉൾപ്പെട്ട പാലക്കാട് പറളി എടത്തറ മൂത്താന്ദ്ര പാളയം വീട്ടിൽ രമേശ് (36) എന്ന ഉടുമ്പ് രമേശനെകോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വതിന്റെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും മലപ്പുറം ഡാൻസഫ് ടീമും ചേർന്ന് കണ്ണൂരിൽ നിന്ന് പിടികൂടിയത്.നേരത്തെ ഈ കേസിൽ കൂട്ടുപ്രതി മലപ്പുറം വാഴക്കാട് അനന്തായൂർ സ്വദേശി പിലാത്തോട്ടത്തിൽ മലയിൽ വീട്ടിൽ മുഹമ്മദ് റിഷാദ് (35), മോഷണ സ്വർണം വിൽപ്പന നടത്തുവാൻ സഹായിച്ചമലപ്പുറം പു...