Wednesday, February 25

Tag: V R vinod

മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു; പുതിയ കളക്ടർ വെള്ളിയാഴ്ച ചുമതലയേൽക്കും
Malappuram

മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു; പുതിയ കളക്ടർ വെള്ളിയാഴ്ച ചുമതലയേൽക്കും

മലപ്പുറം : ഔദ്യോഗിക പദവിയുടെ ഗാംഭീര്യത്തേക്കാൾ ഹൃദയം തൊട്ടുള്ള ഇടപെടലുകൾ കൊണ്ട് മലപ്പുറത്തെ ജനപ്രിയനായ ജില്ലാ കളക്ടര്‍ വി.ആർ. വിനോദ് ഐ.എ.എസ്. കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നു. ലാന്‍ഡ് റവന്യൂ വകുപ്പില്‍ ജോയിന്റ് കമ്മീഷണറായാണ് സ്ഥലം മാറ്റം. പകരം ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ വിനയ് ഗോയല്‍ മലപ്പുറം ജില്ലയുടെ പുതിയ കളക്ടറാകും. വെള്ളിയാഴ്ച രാവിലെ അദ്ദേഹം ചുമതലയേൽക്കും. 2015 ലെ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ വി.ആര്‍.വിനോദ് 2023 ഒക്ടോബര്‍ 20 നാണ് മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടയിരിക്കെയാണ് മലപ്പുറത്ത് കളക്ടറായി എത്തിയത്. സൗമ്യമായ പെരുമാറ്റവും മനസ്സ് തുറന്ന ഇടപെടലുകളും കൊണ്ട് വളരെ വേഗം മലപ്പുറത്തിന്റെ മനം കവര്‍ന്ന വി.ആര്‍.വിനോദ് ജനകീയനായി മാറി. ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, ഭിന്നശേഷി വിഭാഗത്തോടുള്ള കരുതൽ, മാലിന്യ നിർമാർജനം തുട...
error: Content is protected !!