Tag: V s joy team

സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം: നന്നമ്പ്ര മണ്ഡലം കോൺഗ്രസ് നിയുക്ത പ്രസിഡണ്ട് നിയമ നടപടിക്ക്
Other

സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം: നന്നമ്പ്ര മണ്ഡലം കോൺഗ്രസ് നിയുക്ത പ്രസിഡണ്ട് നിയമ നടപടിക്ക്

തിരൂരങ്ങാടി: സോഷ്യൽ മീഡിയയിൽ അപവാദപ്രചരണം നടത്തിയ രണ്ടുപേർക്കെതിരെ നടപടി ആവശ്യപ്പെട്ട് നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നിയുക്ത പ്രസിഡൻറ് ലത്തീഫ് കൊടിഞ്ഞി നിയമനടപടി സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരുടെ പുനഃസംഘടനയിൽ പുതിയ പ്രസിഡണ്ടായി കെപിസിസി നിയമിച്ച ലത്തീഫ് കൊടിഞ്ഞിക്കെതിരെ എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് വാട്സപ്പ് ഗ്രൂപ്പിലും ഐ വൈ സി മലപ്പുറം ഗ്രൂപ്പിലും വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പോസ്റ്റിട്ടവർക്കെതിരെയാണ് നിയുക്ത പ്രസിഡൻറ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയത്. സംഭവം അന്വേഷിക്കാൻ സി.ഐ ശ്രീനിവാസൻ നിർദ്ദേശം നൽകി. പോസ്റ്റിട്ട രണ്ടുപേരോടും പോലീസ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എടരിക്കോട് ചുടലപറമ്പ് സ്വദേശി റാഷിദിനോടും കൊണ്ടോട്ടി പുളിക്കൽ സ്വദേശി മിർഷാദിനോടുമാണ് പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജറാവാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനവുമായി ഉ...
error: Content is protected !!