Tag: V. sivankutty

പെരുവള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അന്തരാഷ്ട്ര നിലവാരത്തിലേക്ക്, കെട്ടിടോദ്ഘടനം 30 മുഖ്യമന്ത്രി നിർവഹിക്കും
Other

പെരുവള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അന്തരാഷ്ട്ര നിലവാരത്തിലേക്ക്, കെട്ടിടോദ്ഘടനം 30 മുഖ്യമന്ത്രി നിർവഹിക്കും

പെരുവള്ളൂർ: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഓരോ സ്കൂൾ വീതം ആദ്യ ഘട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക എന്ന ഒന്നാം പിണറായി സർക്കാറിന്റെ നയത്തിന്റെ ഫലമായി പെരുവള്ളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് അഞ്ചു കോടി ചിലവിൽ നിർമ്മിച്ച പുതിയ സ്കൂൾ കെട്ടിടം മെയ്30ന് തിങ്കളാഴ്ച മൂന്നു മണിക്ക് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷനാകും. ധന കാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാല ഗോപാലൻ മുഖ്യ പ്രഭാഷണം നടത്തും. അതേ സമയത്ത് തന്നെഓഫ് ലൈൻ ആയി പെരുവള്ളൂർ സ്കൂൾ പരിസരത്ത് നടക്കുന്ന പരിപാടിയിൽ സ്ഥലം എം എൽ എ പി അബ്ദുൽ ഹമീദ് മാസ്റ്റർ ശിലാ ഫലകം അനാച്ഛാദനം ചെയ്യും. ഡോ. അബ്ദുസ്സമദ് സമദാനി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി സാജിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കലാം മാസ്റ്റർ, ജന പ്...
error: Content is protected !!