Tag: vadakara madappally higher secondary school

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
Information

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വടകര മടപ്പള്ളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി സ്വദേശി പൊതുവാടത്തില്‍ കെ.കെ.ബാലകൃഷ്ണന്‍ (53) ആണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം ചോമ്പാല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ കുട്ടി സ്‌കൂളിലെത്തിയപ്പോഴാണ് മറ്റ് കുട്ടികളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ ഫോണിലൂടെ ചോമ്പാല പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഉച്ചയോടെ പൊലിസ് സ്ഥലത്തെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിലെടുത്തു. തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴിയെടുത്തതിന് പിന്നാലെ രാത്രിയോടെ പ്രിന്‍സിപ്പലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. പൊലീസ് എത്തിയപ്പോള്‍ സ്ഥലത്ത് നാട്ടുകാര്‍ സംഘടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു....
error: Content is protected !!