Tag: Valakkulam school

ഇരുള നൃത്തത്തിലൂടെ പുതിയ കാൽവെപ്പുമായി വാളക്കുളം സ്കൂൾ
Culture

ഇരുള നൃത്തത്തിലൂടെ പുതിയ കാൽവെപ്പുമായി വാളക്കുളം സ്കൂൾ

തേഞ്ഞിപ്പലം : ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ കലാരൂപമായ ഇരുള നൃത്തം അവതരിപ്പിച്ചുകൊണ്ട് വാളക്കുളം കെ എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വേങ്ങര സബ് ജില്ലാ കലാമേളയിൽ കാണികളുടെ കയ്യടി വാങ്ങി. ഈ വർഷം ആദ്യമായിട്ടാണ് കലോത്സവ മാനുവലിൽ തദ്ദേശീയ കലാരൂപമായ ഇരുള നൃത്തം ഉൾപ്പെടുത്തിയത്. സംസ്കാരിക പ്രാധാന്യം കൂടി ഉൾക്കൊള്ളുന്ന ഇരുള നൃത്തത്തിൽ, തമിഴും കന്നഡയും മലയാളവും കലർന്ന ഭാഷയാണ് കുട്ടികൾ ഉപയോഗിച്ചത്. കെഎച്ച് എം ഹയർ സെക്കൻഡറി സ്കൂൾ വാളക്കുളത്തെ രമ്യ ടീച്ചറുടെ നേതൃത്വത്തിൽ വിനോദ്, ശ്രീജിത്ത് എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചതും ജില്ലയിലേക്ക് എ ഗ്രേഡോടുകൂടി വിജയികളാക്കിയതും....
Other

ഗാന്ധി മന്ത്രമോതി, നാടുണർത്തി.. വാളക്കുളം സ്കൂൾ വിദ്യാർഥികളുടെ ഗ്രാമയാത്ര

വാളക്കുളം : ഗാന്ധിജയന്തി ദിനത്തിൽ നാട്ടുണർവ്വ് ഗ്രാമ യാത്രയുമായി വാളക്കുളം സ്കൂൾ . സ്കൂളിലെ   ദേശീയ ഹരിതസേനയുടെയും ജൂനിയർ റെഡ് ക്രോസിന്റെയും ആഭിമുഖ്യത്തിലാണ്  'പഠിപ്പിനൊപ്പം വെടിപ്പും' എന്ന പേരിൽ  നാട്ടുണർവ്വ് ഗ്രാമയാത്ര സംഘടിപ്പിച്ചത്. 2014 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച   ഗ്രാമ യാത്രയുടെ ഏഴാമത്തെ എഡിഷനാണ് വേങ്ങര  പഞ്ചായത്തിലെ കൂരിയാട് - മാതാട് എന്ന ഗ്രാമം സാക്ഷ്യം വഹിച്ചത് . ഗാന്ധി സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളുടെ വിതരണവും  കാസ്മ ക്ലബ് കൂരിയാടിന്റെ  സഹകരണത്തോടെ വീടുകളിൽ തുണിസഞ്ചി വിതരണവും  ലഹരി   വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.  വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും  സംഘടിപ്പിച്ചു. വിദ്യാഭ്യാസ മനഃശാസ്ത്ര  വിദഗ്ധൻ നവാസ് കൂരിയാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സഫീർ ബാബു,സുരേഷ് തെക്കീട്ടിൽ, ശ്രീനി എടച്ചേരി,  h...
Local news

പറവകൾക്ക് സ്നേഹത്തെളിനീരൊരുക്കി വിദ്യാർത്ഥികൾ

വാളക്കുളം: വേനൽച്ചൂടിൽ വലയുന്ന പറവകളടക്കമുള്ള മിണ്ടാപ്രാണികൾക്ക് സ്നേഹത്തിന്റെ തെളിനീരൊരുക്കി വാളക്കുളം കെ.എച്ച്.എം . ഹൈസ്കൂളിലെ വിദ്യാർത്ഥികൾ . ചൂട് വർദ്ധിക്കുകയും ജലാശയങ്ങളെല്ലാം വറ്റി വരളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ജീവകാരുണ്യ പ്രവർത്തനത്തിന് സ്കൂളിലെ ദേശീയ ഹരിത സേന നേതൃത്വം നൽകിയത്. ഇതിനായി നൂറിലധികം മൺചട്ടികളും ഉറികളും വിദ്യാർത്ഥികൾ സംഘടിപ്പിച്ച്ചിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി സ്കൂളിലെ ദേശീയ ഹരിതസേന നടത്തി വരുന്ന ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'കുഞ്ഞിക്കിളിക്കൊരു തണ്ണീർക്കുടം എന്ന ശീർഷകത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറേക്കർ തരിശ് ഭൂമിയിൽ കാടു വളർത്തി മാതൃകയായ പി.എ മുസ്തഫ കരിപ്പൂർ ഉൽഘാടനം ചെയ്തു. പ്രഥമാധ്യാപകൻ പി.കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.മെയ് മാസം വരെ നീളുന്ന കാംപെയ്നിന്റെ ഭാഗമായി ജലസംരക്ഷണ ബോധവൽക്കരണം, പക്ഷി നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ, ഗ്രീൻ ഫോട്ട...
Tech

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് ചെറുമുക്കിലെ 5 വിദ്യാർത്ഥികൾക്ക്

തിരൂരങ്ങാടി:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നല്‍കുന്ന 2021-22 വര്‍ഷത്തെ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് ചെറുമുക്കിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. സാങ്കേതിക രംഗത്തെ വിദ്യാര്‍ത്ഥകളെ പ്രോത്സാഹിപ്പിക്കുന്ന ടെക് അസിസ്റ്റ അക്കാദമിയിലെ ഫസീഹ് മുസ്ഥഫ പൊക്കാശ്ശേരി അന്‍ഷിഫ് റഹ്മാന്‍ പങ്ങിണിക്കാടന്‍, മഞ്ഞളാംപറമ്പില്‍ അഫല്‍, മാട്ടുമ്മല്‍ അഫ്‌നാന്‍, എറപറമ്പന്‍ ബാസില്‍ എന്നിവരാണ് അര്‍ഹരായത്. ഫാക്ടറിയില്‍ ഉപയോഗിക്കുന്ന ചെറു വാഹനം വഴി ഫാക്ടറി കളില്‍ അപകടവും തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് സാധാരണ കാഴ്ചയാണ്. അതിന് പകരം ഒരു റോബോട്ട് വെച്ച് അതിനു മുന്നിലെത്തിയ തടസ്സം ഉണ്ടെങ്കില്‍ അതിനെ മറികടന്നു ആ പാതയില്‍ തന്നെ തുടര്‍ന്ന് ആ വാഹനത്തിന് മുന്നോട്ട് പോകാന്‍ കഴിയുന്ന ആശയമാണ് ഫസീഹ് മുസ്ഥഫ അവതരിപ്പിച്ചത്. വൈറസ് ബാധിതരായ രോഗികളുടെ അടുത്തേക്ക് നഴ്‌സുമാര്‍ പോകുമ്പോള്‍ അവര്‍ തമ്മിലുള്ള ഇടപഴകല്‍ കാ...
error: Content is protected !!