Monday, January 26

Tag: Valancheri news

വളാഞ്ചേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും സുഹൃത്തും പിടിയില്‍
Crime

വളാഞ്ചേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും സുഹൃത്തും പിടിയില്‍

വളാഞ്ചേരി : പതിമൂന്ന് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തും പൊലിസിന്റെ പിടിയിലായി. ഏകദേശം ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. കുട്ടിക്ക് പെട്ടെന്നുണ്ടായ മാനസിക പിരിമുറുക്കവും വിഷാദരോഗ ലക്ഷണങ്ങളും ശ്രദ്ധയില്‍പ്പെട്ട സ്കൂള്‍ അധികൃതർ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് ക്രൂരമായ പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് അധ്യാപകർ ചൈല്‍ഡ് ലൈനിലും പൊലിസിലും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയില്‍ നിന്നും പൊലിസ് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിനെയും പീഡനത്തില്‍ പങ്കാളിയായ സുഹൃത്തിനെയും വളാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. പോക്സോ (POCSO) നിയമപ്രകാരമുള്ള കർശനമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലിസ് വിശദമായി അന്വേഷിച്ചു വരികയാണ്....
error: Content is protected !!