Tag: Valavannur

തോട്ടിൽ കുളിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങിമരിച്ചു
Obituary

തോട്ടിൽ കുളിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങിമരിച്ചു

തിരൂർ: അവധി ദിനത്തിൽ കൂട്ടുകാരികൾക്കൊപ്പം വീടിന് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയ വിദ്യാർത്ഥിനി ഒഴുക്കിൽ പെട്ട് മരിച്ചു. ഇരിങ്ങാവൂർ മണ്ടകത്തിൽ പറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ(14) ആണ് മരിച്ചത്. വളവന്നൂർ ബാഫഖി സ്കൂളിലെ വിദ്യാർഥിനിയാണ്. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.പി. മുഹമ്മദ് ഹസ്സൻ വെളളിയാംപുറത്തിൻ്റെ മകൾ നജ്ലാബിയാണ് മാതാവ്. മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഖബറടക്കും....
Local news

താനൂർ ഉപജില്ലാ സ്കൂൾ കലോത്സവം 5 മുതൽ തെയ്യാലിങ്ങൽ സ്കൂളിൽ

താനൂർ: ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5 -ന് തയ്യാലിങ്ങൽ സ്കൂളിൽ ആരംഭിക്കും. മുപ്പത്തിഅഞ്ചാമത് താനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5 , 6 , 7 , 8 തിയ്യതികളിൽ തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂളിൽ വെച്ച് നടക്കും. പന്ത്രണ്ട് വേദികളിലായി ഏഴായിരത്തോളം കലാ പ്രതിഭകൾ പങ്കെടുക്കുന്ന കലോത്സവത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 5 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. ശ്രീജ പതാക ഉയർത്തും. വൈകീട്ട് 4 ന് കലോത്സവം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേശ് കുമാർ ഉദ്ഘാടനം ചെയ്യും. എസ് എം സി ചെയർമാൻ മൊയ്തീൻകുട്ടി പച്ചായി ആദ്ധ്യക്ഷ്യം വഹിക്കും. ഗായികയും സ്റ്റാർ സിംഗർ ഫൈനലിസ്റ്റുമായ കുമാരി തീർത്ഥ സത്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. തിരൂരങ്ങാടി ഡി ഇ ഒ അനിത എം.പി , താനൂർ എ ഇ ഒ സുമ ടി എസ് , ബി.പി സി കുഞ്...
error: Content is protected !!