ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തോണിയും വലയും ലൈസന്‍സും വിതരണം ചെയ്ത് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തോണിയും വലയും ലൈസന്‍സും വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. 6 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയത്
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അദ്ധ്വക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി സിന്ധു, എം കെ കബീര്‍, വി ശ്രീനാഥ്, അനീഫ കെ പി ,ഫിഷറീസ് നിര്‍വ്വഹണ ഉദ്യോഗസ്ഥ ബിസ്‌ന എന്നിവര്‍ നേതൃത്വം കൊടുത്തു.
...