ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം: താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
താനൂർ ഫിഷെറീസ് സ്കൂളിൽ നിർമിച്ച വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും സ്ട്രീം ഹബ്ബുകളും ഐ ലാബുകളും കായിക- ന്യൂനപക്ഷം ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദഘാടനം ചെയ്‌തു. ഇന്ത്യയിലെ പൊതുവിദ്യാലയങ്ങളിൽ നിർമ്മിച്ച ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമാണിത്. താനൂർ നഗരസഭ ചെയർപേഴ്സൺ നസ്‌ല ബഷീർ അധ്യക്ഷത വഹിച്ചു. തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര മുഖ്യാതിഥിയായി.
താനൂർ ഫിഷറീസ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിനെ ഏറ്റവും വലിയ അറിവുല്പാദന കേന്ദ്രമാക്കി വളർത്തുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും, ഗവേഷകർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലാണ് വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലാണ് കേന്ദ്രം പ്രവർത്തിക്കുക. മികച്ച അക്വേറിയവും കടലിനെ അടുത്തറിയാനുള്ള സൗകര്യവും അടിയന്തിര ഘട്ടങ്ങളിൽ കടലിൽ ...

