Tuesday, December 30

Tag: Vanitha leeg

സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് പുരോഗതി സാധ്യമല്ല: കെ.പി.എ മജീദ്
Local news

സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് പുരോഗതി സാധ്യമല്ല: കെ.പി.എ മജീദ്

തിരൂരങ്ങാടി: സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് യഥാര്‍ത്ഥ പുരോഗതി സാധ്യമല്ലെന്ന് മുസ്്‌ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. വനിതാലീഗ് തിരൂരങ്ങാടി മണ്ഡലം വനിതാലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വനിതാലീഗ് നടത്തുന്ന ഇത്തരം സമ്മേളനങ്ങള്‍ സ്ത്രീകളുടെ ശാക്തീകരണത്തിനും, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ ശക്തമായ ഇടപെടലിനും വഴിയൊരുക്കുന്നു. സ്ത്രീകള്‍ മുന്നോട്ട് വന്നാല്‍ കുടുംബവും സമൂഹവും ശക്തമാകുന്നു. വനിതാലീഗ് വനിതകളുടെ ശബ്ദമാകുമ്പോള്‍ ജനങ്ങളുടെ ഭാവി കൂടുതല്‍ പ്രതീക്ഷാജനകമാകും. തിരൂരങ്ങാടിയിലെ സ്ത്രീകളുടെ ഈ മഹത്തായ പങ്കാളിത്തം ജനാധിപത്യത്തിനുള്ള വലിയൊരു സന്ദേശമാണെന്നും കെ.പി.എ മജീദ് പറഞ്ഞു. വനിതാലീഗ് മണ്ഡലം പ്രസിഡന്റ് വി.വി ജമീല ടീച്ചര്‍ അധ്യക്ഷനായി.വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി മുഖ്യപ്രഭാഷണം നടത്...
Other

മൂന്നിയൂർ പഞ്ചായത്ത് വനിതാ ലീഗ് നേതൃത്വ സംഗമം സംഘടിപ്പിച്ചു

മുന്നിയൂർ : പഞ്ചായത്തിൽ വാർഡ് വിഭജനം നടന്നതിൻ്റെ അടിസ്ഥാനത്തിൽ വാർഡ് തലത്തിൽ വനിതാ ലീഗിൻ്റെ മുഴുവൻ കമ്മറ്റികളും പുനസംഘടിപ്പിച്ച ശേഷം എല്ലാ ഭാരവാഹികളെയും ചേർത്ത് പ്രതീക്ഷ ഭവനിൽ ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു.പ്രസിഡണ്ട് PP മുനീറയുടെ അദ്ധ്യക്ഷതയിൽ വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ് ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ലാ വനിതാ ലീഗ് പ്രസിഡണ്ട് K.P ജൽസീമിയ മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് NM സുഹ്റാബി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.അസീസ്, വൈസ് പ്രസിഡണ്ട് ഹൈദർ കെ. മൂന്നിയൂർ CDS പ്രസിഡണ്ട് വി.കെ. ഷരീഫഎന്നിവർ ആശംസകൾ നേർന്നു. ഭാരവാഹികളായ ഖദീജ അസീസ്, ജംഷീന പൂവാട്ടിൽ, കെ.മുനീറ, AK . നസീബ , ഒ .രമണി , ആയിശുമ്മു. VP , എന്നിവർ നേതൃത്വം നൽകി പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറി എം.എം. ജംഷീന സ്വാഗതവും ട്രഷറർ ജുബൈരിയ നന്ദിയ...
Other

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ വനിത ലീഗ് നേതാവിന്റെ പരാതി

മുസ്ലിം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ക്കെതിരെ വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി യുടെ പരാതി. മണ്ഡലം ജനറൽ സെക്രട്ടറി കെ.കുഞ്ഞിമരക്കറിനെതിരെയാണ് പരാതി നൽകിയത്. യോഗത്തിൽ വെച്ച് മറ്റുള്ളവരുടെ മുമ്പിൽ വെച്ച് വേശ്യ എന്നും മറ്റുള്ളവരുടെ കൂടെ പോകുന്നവളാണെന്ന് പറയുകയും അശ്‌ളീല ആംഗ്യം കാണിക്കുകയും ചെയ്തതെന്നാണ് പരാതി. കഴിഞ്ഞ ഡിസംബർ ഒന്നിന് കുണ്ടൂർ ലീഗ് ഓഫീസിൽ ചേർന്ന വനിത ലീഗ് യോഗത്തിൽ വെച്ചാണ് സംഭവം. ഇവരെ സി ഡി എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്ദേശിച്ചപ്പോൾ ഇഷ്ടപ്പെടാതെയാണ് ഇദ്യേഹം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതെന്നും കേസ് എടുക്കണമെന്നും ഇവർ തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അതേ സമയം, പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വ്യാജമാണെന്നും എന്നാൽ യോഗത്തിൽ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ടെന്നും കെ.കുഞ്ഞിമരക്കാർ പറഞ്ഞു. എന്നോട് പ്രവർത്തകർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർത്തുന്നതിനെത...
error: Content is protected !!