Tag: vedan

കഴുത്തിലെ മാലയില്‍ പുലിപ്പല്ല് ; വേടനെ കസ്റ്റഡിയില്‍ എടുക്കാന്‍ വനം വകുപ്പ് ; കഞ്ചാവ് കേസിന് പിന്നാലെ വേടന് കുരുക്ക് മുറുകുന്നു
Kerala

കഴുത്തിലെ മാലയില്‍ പുലിപ്പല്ല് ; വേടനെ കസ്റ്റഡിയില്‍ എടുക്കാന്‍ വനം വകുപ്പ് ; കഞ്ചാവ് കേസിന് പിന്നാലെ വേടന് കുരുക്ക് മുറുകുന്നു

കൊച്ചി : റാപ്പര്‍ വേടനെതിരെ അന്വേഷണവുമായി വനം വകുപ്പ്. വേടന്‍ ധരിച്ചിരുന്ന കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതോടെയാണ് വനം വകുപ്പ് വേടനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഞ്ചാവ് പിടിയിലായതിന് പിന്നാലെ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ആണ് പുലിപ്പല്ല് ഒറിജിനല്‍ ആണെന്ന് കണ്ടെത്തിയത്. വിവരമറിഞ്ഞ് കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ എത്തി. മാലയിലുള്ള പുലിപ്പല്ല് തായ്ലന്‍ഡില്‍ നിന്ന് എത്തിച്ചതെന്നാണ് വേടന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ വനം വകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. വേടനും റാപ്പ് ട...
Kerala

വേടന്റെ ഫ്‌ലാറ്റില്‍ പൊലീസിന്റെ പരിശോധന ; കഞ്ചാവ് പിടികൂടി, അറസ്റ്റ് ഉടന്‍

കൊച്ചി : റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടന്നത്. പരിശോധന സമയത്ത് വേടന്‍ ഫ്‌ലാറ്റിലുണ്ടായിരുന്നു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പര്‍ വേടന്റെ ഫ്‌ലാറ്റിലുണ്ടായിരുന്നത്. ഫ്‌ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്. വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. വേടന്‍ എന്നു വിളിക്കുന്ന കിരണും സഹപ്രവര്‍ത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്‌ലാറ്റില്‍ നിന്നാണ് കഞ്ചാവ് പിടിച്ചതെന്ന് ഹില്‍പാലസ് സിഐ അറിയിച്ചു. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടന്‍ സമ്മതിച്ചിട്ടുണ്ട്. വേടനെ വൈദ്യ...
error: Content is protected !!