ഓട്ടോമാറ്റിക് ഡിമ്മർ സിസ്റ്റം കണ്ടു പിടിച്ച മൂന്നിയൂർ സ്വദേശിക്ക് ഇന്ത്യാ ബുക്സ് ഓഫ് റെക്കോർഡ്
മുന്നിയൂർ : രാത്രി സമയത്ത് എതിർദിശയിൽ വരുന്ന വാഹനത്തിന്റെ ലൈറ്റ് തനിയെ കുറയുന്ന ഉപകരണം കണ്ടു പിടിച്ചതിന് മൂന്നിയൂർ സ്വദേശി അഫ്‌നാസ് ഇന്ത്യാ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. മൂന്നിയൂർ കുണ്ടംകടവ് സ്വദേശി കർഷകനായ പുത്തൻ പീടിയേക്കൽ അലി-സാബിറ എന്നിവരുടെ രണ്ടാമത്തെ മകൻ അഫ്നാസാ (24)ണ് രാത്രിയാത്ര ഡ്രൈവിംഗ് സുഗമമാക്കാനും ഒട്ടേറെ അപകടങ്ങൾ കുറക്കാനും കഴിയുന്ന രീതിയിൽ ഓട്ടോമാറ്റിക് ഡിമ്മർ എന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചത്.ഒരു വർഷം മുമ്പ് ലോക്ഡൗൺ സമയത്താണ് ഈ കണ്ടുപിടുത്തത്തിന് അഫ്‌നാസ് സമയം കണ്ടെത്തിയത്.
ഈ ഉപകരണം ഘടിപ്പിച്ച വാഹനത്തിന്റെ എതിർദിശയിൽ നിന്നും വരുന്ന വാഹനത്തിലെ ബ്രൈറ്റ് ലൈറ്റ് തനിയെ ഡിമ്മാവുന്നു. വാഹനം കടന്ന് പോയാൽ വീണ്ടും ഇത് ബ്രൈറ്റാവുകയും ചെയ്യും. സെൻസർ വഴിയാണ് ഇതിന്റെ പ്രവർത്തനം. 2500 രൂപയാണ് ഇതിന്റെ നിർമ്മാണചിലവ്.
വളവന്നൂർ ബാഫഖി യതീംഖാന ഐ.ടി.കോളേജിൽ നിന്ന് ഇലക്ട്രോണിക് ...