Tag: Velimukk koofa

സാന്ത്വനം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു
Health,

സാന്ത്വനം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : വെളിമുക്ക് കൂഫ ഇഹ് യാഉദ്ധീൻ ഹയർസെക്കൻഡറി മദ്റസ സിൽവർ ജൂബിലിയോടനുബന്ധിച്ച് SYS സാന്ത്വനം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. SYSതേഞ്ഞിപ്പലം സോൺ സെക്രട്ടറി ശരീഫ് മാസ്റ്റർ വെളിമുക്ക് വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആചാട്ടിൽ. സി എം കെ മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ കണ്ണ്, പല്ല്, യൂനാനി എന്നീ മേഖലയിലെ മൂന്ന് ഹോസ്പിറ്റലുകൾ പങ്കെടുത്തു. ഇരുന്നൂറോളം രോഗികൾ സൗജന്യ ചികിത്സ ഉപയോഗപെടുത്തി. .രോഗികൾക്ക് ആവശ്യമായ സൗജന്യ മരുന്നും കണ്ണടയും വിതരണം ചെയ്യുകയും തുടർ ചികിത്സ സൗകര്യം ഒരുക്കുകയും ചെയ്തു...
Local news

വെളിമുക്കിൽ 3 കുടുംബങ്ങൾ കൂടി കാരുണ്യ ഭവനത്തിലേക്ക്

മുന്നിയൂർ: വെളിമുക്ക് ഗ്രീന്‍ വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും റഹ്മ റിലീഫ് സെല്‍ കൂഫയും സംയുക്തമായി നിര്‍മ്മിച്ച മൂന്ന് ബൈത്തുറഹ്മകള്‍ ഇന്ന് അവകാശികള്‍ക്ക് കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്ന് മണിക്ക് കൂഫയിലെ വി മൊയ്തീന്‍ കുട്ടി ഹാജി നഗറില്‍ നടക്കുന്ന കുടുംബ സദസ്സില്‍ മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ കൈമാറും. ചടങ്ങില്‍ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, കെ കുട്ടി അഹമ്മദ് കുട്ടി, പി.കെ നവാസ്, സി.പി അബ്ദുള്ള ഹാജി, അഡ്വ.പി.വി മനാഫ്, എം.എ ഖാദര്‍ സംബന്ധിക്കും.രണ്ട് മണിക്ക് നടക്കുന്ന കുടുംബ സംഗമം വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ സറീന ഹസീബ് ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമത്തില്‍ ഹസീം ചെമ്പ്ര, ടി.പി.എം ബഷീര്‍ പ്രസംഗിക്കും.ട്രസ്റ്റ് ഒരു ബൈത്തുറഹ്മ വില്ലേജ് ഇതിന് മുമ്...
error: Content is protected !!