30 വർഷങ്ങൾക്കപ്പുറത്തെ ഓർമകൾ പുതുക്കി സാക്ഷരത യജ്‌ഞം പ്രവർത്തകർ റാബിയയെ തേടിയെത്തി
തിരൂരങ്ങാടി : മുപ്പത് വർഷങ്ങൾക്കപ്പുറത്തെ ഓർമകൾ പുതുക്കി വീണ്ടും റാബിയയെ തേടി പഴയ കാല സാക്ഷരതാ പ്രവർത്തകരെത്തി.1990 ജൂണിൽ സംസ്ഥാനത്ത് തുടങ്ങിയ സാക്ഷരതാ യജ്ഞം നാടിൻ്റെ മാത്രമല്ല കെ.വി. റാബിയുടെ കൂടി വിധി മാറ്റി എഴുതി. വീൽചെയറിൽ എത്തി അക്ഷരങ്ങളെ പരിചയപ്പെടുത്തിയ റാബിയ തിരൂരങ്ങാടിക്ക് മാത്രമല്ല നാടിന് ഒന്നാകെ മാതൃകായി. ഒന്നാം ഘട്ട സാക്ഷരതയിൽ എഴുത്തും വായനയും സ്വായത്ത മാക്കിയ തന്റെ പഠിതാക്കൾക്ക് രണ്ടാം ഘട്ടത്തിൽ ബോധവല്കരണവും തൊഴിൽ പരിശീലനവും നൽകി അവരെ സ്വാശ്രയ ശീലരാക്കാൻ റാബിയക്ക് സാധിച്ചു . അക്കാലത്തു പുതിയ റോഡ്, വൈദ്യുതി , തൊഴിൽ പരിശീലന കേന്ദ്രം എന്നിവ എല്ലാം റാബിയയുടെ നേതൃത്വത്തിൽ ആണ് ഗ്രാമത്തിൽ എത്തിയത്. ഒന്നര കിലോമീറ്റർ ദൂരം വരുന്ന റോഡിന് സർക്കാർ നൽകിയ പേര് അക്ഷര റോഡ് എന്നായിരുന്നു. ജില്ലാ കലക്ടർ കുരുവിള ജോണിന്റെ ഇടപെടലുകളും സാക്ഷരത പ്രവർത്തകരുടെ പരിശ്രമവും നാട്ടുക്കാരുടെ സഹകരണവുമാണ് ഇത്...