Tag: Vengara fire and rescue

കാത്തിരിപ്പിന് വിരാമം ; വേങ്ങര ഫയര്‍ സ്റ്റേഷന് തടസങ്ങള്‍ നീങ്ങി, സ്ഥലം അളന്നു തിട്ടപ്പെടുത്തി
Local news

കാത്തിരിപ്പിന് വിരാമം ; വേങ്ങര ഫയര്‍ സ്റ്റേഷന് തടസങ്ങള്‍ നീങ്ങി, സ്ഥലം അളന്നു തിട്ടപ്പെടുത്തി

വേങ്ങര : വേങ്ങര നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയതോടെ കൊളപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് മുന്‍വശത്തെ സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഏറെക്കാലത്തെ മുറവിളികള്‍ക്കു ശേഷമാണ് കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. നേരത്തെ വേങ്ങര നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. 40 ജീവനക്കാരുടെ തസ്തികയും വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുമെന്ന ഉത്തരവുമുണ്ടായി. ഇതിനു പിന്നാലെ കുന്നുംപുറം ആശുപത്രി വളപ്പില്‍ സ്റ്റേഷന് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ ആശുപത്രി വികസനത്തിന് തടസ്സമാകുമെന്ന് ആക്ഷേപമുയര്‍ന്നതോടെ ഫയര്‍ സ്റ്റേഷന്റെ പ്രവൃത്തി തുടങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഫയര്‍ സ്റ്റേഷ...
Other

വേങ്ങരയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഫ്‌ളൈ ഓവറിന് നിർദേശം

വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ വിളിച്ച് ചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. 2022-23 ലെ ബജറ്റിന് മുന്നോടിയായി എം.എല്‍.എ വിളിച്ച് ചേര്‍ത്ത പൊതുമരാമത്ത്, ജലവിഭവ വകുപ്പ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാനും എം.എല്‍.എ നിര്‍ദേശിച്ചു. മണ്ഡലത്തിലെ പ്രധാന റോഡുകള്‍ ബി.എം ആന്‍ഡ്  ബി.സി ചെയ്യുന്നതോടൊപ്പം തേര്‍ക്കയം പാലം, ആട്ടീരിപ്പാലം എന്നിവ നിര്‍മിക്കാനും ബജറ്റില്‍ നിര്‍ദേശിക്കും. എ.ആര്‍ നഗര്‍ കുടിവെള്ള പദ്ധതിക്കായി മമ്പുറം പ്രദേശത്ത് റെഗുലേറ്റര്‍ നിര്‍മാണം, ഒതുക്കുങ്...
error: Content is protected !!