Tag: Vengara fire station

തടസ്സങ്ങൾ നീങ്ങി;  കൊളപ്പുറത്ത് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകും
Malappuram

തടസ്സങ്ങൾ നീങ്ങി; കൊളപ്പുറത്ത് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകും

വേങ്ങര : നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച ഫയർ സ്റ്റേഷൻ കൊളപ്പുറത്ത് സ്ഥാപിക്കും. കെട്ടിട നിർമാണത്തിന് തടസ്സമായിരുന്ന സാങ്കേതിക പ്രശ്നം പരിഹരിക്കാൻ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായതോടെയാണ് പ്രശ്‌നത്തിന് പരിഹാരം ആയത്. തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. കൊളപ്പുറം തിരൂരങ്ങാടി പനമ്പുഴ റോഡില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ റീ.സ നമ്പര്‍ 311-ല്‍ ഉള്‍പ്പെട്ട 40 സെന്റ് ഭൂമിയിലാണ് ഫയർ സ്റ്റേഷൻ നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എൻ ഒ സി നൽകിയിരുന്നെങ്കിലും സമീപത്തേക്കുള്ള വഴി തടസ്സപ്പെടുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിബന്ധമായി. സാങ്കേതിക പ്രയാസം മറികടക്കുന്നതിനാണ് അധിക ഭൂമിക്കായി ശ്രമങ്ങളാരംഭിച്ചത്.ഈ ഭൂമിയോട് ചേര്‍ന്ന് ഭൂമിയുള്ള പി അബ്ദുല്‍ കരീം എന്ന വ്യക്തി ഭൂമിയുടെ തെക്കേഭാഗത്ത് രണ്ട് മീറ്റര്‍ വീതിയിലും 25 മീറ്റര്‍ നീളത...
Local news

ഫണ്ടും ജീവനക്കാരെയും അനുവദിച്ചിട്ടും തുടങ്ങാന്‍ പറ്റാതിരുന്ന ഫയര്‍ സ്റ്റേഷന് കൊളപ്പുറത്ത് സ്ഥലമായി

നടപടി സി പി എം ഇടപെടലിനെ തുടർന്ന് കെട്ടിടത്തിന് ഫണ്ടും വാഹനവും ജീവനക്കാരെയും അനുവദിച്ചിട്ടും തുടങ്ങാന്‍ പറ്റാതിരുന്ന ഫയര്‍ സ്റ്റേഷന് കൊളപ്പുറത്ത് സ്ഥലമായി. വേങ്ങര മണ്ഡലത്തിലേക്ക് അനുവദിച്ച ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷന്‍ കൊളപ്പുറത്ത് സ്ഥാപിക്കാന്‍ തീരുമാനം. തിരൂരങ്ങാടി പനമ്പുഴ റോഡില്‍ കൊളപ്പുറം സ്‌കൂളിന് സമീപത്ത് റോഡരികിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ 40 സെന്റ സ്ഥലമാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. മരാമത്ത് വകുപ്പ് സ്ഥലം സര്‍വേ നടത്താന്‍ താലൂക്ക് സര്‍വേ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് വേങ്ങരയിലേക്ക് ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചത്. കുന്നുംപുറത്ത് എആര്‍ നഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളപ്പില്‍ നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതിനായി മന്ത്രിതല യോഗത്തില്‍ ...
error: Content is protected !!