Tag: Vengara live

സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്ക് വേങ്ങരയിലും പതാക നിർമാണം പുരോഗമിക്കുന്നു
Local news

സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്ക് വേങ്ങരയിലും പതാക നിർമാണം പുരോഗമിക്കുന്നു

മൂവായിരം പതാകകളുടെ നിര്‍മാണം പൂര്‍ത്തിയായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്തിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതാക നിര്‍മാണം അതി വേഗം പുരോഗമിക്കുന്നു. വേങ്ങര ബ്ലോക്കിന് കീഴിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലായി പ്രതിദിനം 1000 ത്തിലധികം ദേശീയ പാതകകളാണ് നിര്‍മിക്കുന്നത്. കോട്ടക്കല്‍ നന്മ, പറപ്പൂര്‍ കളേഴ്സ്, കൂരിയാട് നേഹ, എ.ആര്‍.നഗര്‍ കാര്‍ത്തിക മയൂരി, ഊരകത്തെ റോയല്‍, ശ്രീ വിനായകന്‍, കണ്ണമംഗലത്തെ  ബ്രദേഴ്സ്, സന, ചാരുത എന്നിങ്ങനെ ഒന്‍പത് കുടുംബശ്രീ യൂണിറ്റുകളാണ് ദേശീയപതാക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് കുടുംബശ്രീ വേങ്ങര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ.സി. മോനിഷ പറഞ്ഞു. ഈ യൂണിറ്റുകളിലെ 45 പേരടങ്ങുന്ന സംഘമാണ് ദേശീയ പതാക നിര്‍മാണത്തിന്റെ ഭാഗമായിട്ടുള്ളത്. ഇതിനോടകം ഏകദേശം മൂവായി...
error: Content is protected !!