വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിർമാണം തുടങ്ങി ; ജനുവരിയിൽ കമ്മീഷൻ ചെയ്യും ; വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകും
തിരൂരങ്ങാടി: വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണത്തിൻ്റെ വിവിധ ജോലികൾക്ക് തുടക്കമായി. വൈദ്യുതി വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകുന്നതാണ് ഒന്നര കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ സബ് സ്റ്റേഷന്‍. സബ് സ്റ്റേഷൻ കമ്മീഷൻ ചെയ്യുന്നതോടെ വെന്നിയൂരിൽ നിന്നായിരിക്കും വെന്നിയൂർ, തിരുരങ്ങാടി മേഖലകളിൽ വൈദ്യുതി പ്രസരണമുണ്ടാവുക. എടരിക്കോട് നിന്നുള്ള ഫീഡർ നിലനിർത്തുകയും ചെയ്യും,പുതിയ സബ് സ്റ്റേഷനിലൂടെ എടരിക്കോടിൻ്റെ നിലവിലെ ലോഡ് കുറക്കാനാകും. തിരൂരങ്ങാടി നഗരസഭ, തെന്നല. എടരിക്കോട് പഞ്ചായത്തുകള്‍ റോഡ് കീറി ഭൂഗര്‍ഭ ലൈന്‍ വലിക്കുന്നതിനുള്ള അനുമതി ഭരണ സമിതികൾനേരത്തെ നല്‍കിയിരുന്നു. ഇതോടെയാണ് ടെണ്ടര്‍ പൂര്‍ത്തികരിച്ച് കരാര്‍ കമ്പനിക്ക് നിര്‍മാണ ഉത്തരവ് നല്‍കിയത്.
നഗരസഭ ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി, നഗരസഭവികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, എക്സിക്യൂട്ടീവ് എഞ്ചിനിയർ ഒ.പി വേലായുധൻ, ട്ര...