Tag: Venniyur

റോഡിൽ ഇറക്കി വെച്ചുള്ള കച്ചവടത്തിനെതിരെ നടപടിയുമായി മോട്ടോർവാഹന വകുപ്പ്
Local news

റോഡിൽ ഇറക്കി വെച്ചുള്ള കച്ചവടത്തിനെതിരെ നടപടിയുമായി മോട്ടോർവാഹന വകുപ്പ്

തിരൂരങ്ങാടി: നിരത്തുകളിലേക്ക് ഇറക്കി വെച്ചുള്ള കച്ചവടക്കാരെ റോഡിൽ നിന്ന് ഒഴിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ദേശീയപാത വെന്നിയൂരിലാണ് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പ്രയാസകരമാകുന്ന രീതിയിൽ റോഡിലേക്ക് ഇറക്കി വെച്ച് നിരവധി വാഹനങ്ങളിൽ കച്ചവടം നടത്തുന്നത്. വാഹനങ്ങൾ റോഡിൽ തന്നെ നിർത്തിയിട്ട് സാധനങ്ങൾ വാങ്ങുന്നത് കൊണ്ട് പലപ്പോഴും ഇവിടെ വൈകുന്നേര സമയങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പരാതി വ്യാപകമായതിനെ തുടർന്ന് എൻഫോഴ്സ്മെൻ്റ് ജില്ല ആർടിഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം എൻഫോഴ്സ്മെൻ്റ് എം വി ഐ ഡാനിയൽ ബേബി, എ എം വി ഐ എം സലീഷ് എന്നിവരുടെ നേതൃത്വത്തിൽ റോഡിലേക്ക് ഇറക്കിയുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും, മുൻപ് ദേശീയപാതയിൽ നടന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി ബോധവൽക്കരണം നടത്തുകയും ചെയ്തു. ...
Obituary

കാച്ചടിയിലെ മമ്പാറ മുഹമ്മദ് കുട്ടി അന്തരിച്ചു

വെന്നിയൂർ: കാച്ചടി സ്വദേശി മമ്പാറ മുഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ , കുഞ്ഞാച്ചു. മക്കൾ,ആമിനസഫിയസാബിററുബീനറദീഫഅബ്ദുന്നാസർനൗഷാദ്യുസഫലിഇർഫാൻ മുഹമ്മദ്.മരുമക്കൾഅബ്ദുറഹീംകുഞ്ഞിമുഹമ്മദ്ഖാലിദ്മൊയ്തീൻകോയബഷീർഖബറടക്കം വൈകുന്നേരം 4 മണിക്ക് കരിമ്പിൽ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ
Local news

വെന്നിയുർ കുഞ്ഞിമോൻ ഫൈസി അനുസ്മരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി : സമസ്തയുടെ മുൻകാല നേതാവും സാന്ത്വന പ്രവർത്തകനുമായിരുന്ന കുഞ്ഞിമോൻ ഫൈസി അനുസ്മരണ സമ്മേളനം വെന്നിയൂർ നാസിറുൽ ഉലൂം മദ്റസയിൽ ആത്മീയ സംഗമത്തോടെ സംഘടിപ്പിച്ചു. വാട്‌സ്ആപ്പിൽ വാർത്ത ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 ഷാഫി സഖാഫി മുണ്ടമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ യുവ അഭിഭാഷകൻ അബ്ദുൽ കലാം വി എം, അബ്ബാസ് നരിമടക്കൽ എന്നിവരെ ആദരിച്ചു. പരിപാടിയിൽ എം പി അബ്ദു ലത്തീഫ് സഖാഫി, എൻ എം സൈനുദ്ധീൻ സഖാഫി, പി കോയ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ...
Local news

തിരൂരങ്ങാടി അർബൻ പിഎച്ച്സി കാച്ചടിയിലേക്ക് മാറ്റി

വെന്നിയൂരിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം തിരൂരങ്ങാടി:  അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കാച്ചടിയില്‍ പുതിയ കെട്ടിടത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വെന്നിയൂരില്‍ പ്രവര്‍ത്തിച്ചുവന്ന ഹെല്‍ത്ത് സെന്റര്‍ ദേശീയ പാത വികസനത്തെ തുടര്‍ന്ന് കാച്ചടിയിലെ വാടകകെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനു സ്വന്തമായി സ്ഥലം കണ്ടെത്തനുള്ള ശ്രമത്തിലാണെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. സിപി സുഹ്‌റാബി അധ്യക്ഷത വഹിച്ചു. സിപി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, വഹീദ ചെമ്പ, എം സുജിനി, കെ.ടി ബാബുരാജന്‍, സമീന മൂഴിക്കല്‍, സോന രതീഷ്. കെ കദിയാമു ടീച്ചര്‍, ശംസു മച്ചിങ്ങല്‍, ഉസ്മാന്‍ കാച്ചടി. സിപി ഗഫൂര്‍, രവി കൊന്നക്കല്‍, ഡോ അനൂപ്. ബബീഷ്, ഡോ: പ്രിയങ്ക, കുറുക്കന്‍ മൂസഹാജി  സംസാരിച്ചു. അതേ സമയം, സ്ഥാപനം വെന്നിയൂരിൽ നിന്ന് മാറ...
error: Content is protected !!