മലപ്പുറം വെട്ടിച്ചിറയിലെ ടോൾ നിരക്കായി, 30 മുതൽ പിരിക്കും, മിനിമം നിരക്ക് 145 രൂപ
വളാഞ്ചേരി : ദേശീയപാതയിൽ മലപ്പുറം ജില്ലയിലെ ഏക ടോൾ പ്ലാസയായ വെട്ടിച്ചിറയിലെ ടോൾ ബൂത്തിൽ ടോൾ പിരിവ് ഈ മാസം 30 മുതൽ തുടങ്ങിയേക്കും. പുതിയ ദേശീയപാത 66-ൽ മലപ്പുറം ജില്ലയിലെ ഏക ടോൾപ്ലാസയായ വെട്ടിച്ചിറയിലെ ടോൾ നിരക്കുകൾ സംബന്ധിച്ച വിജ്ഞാപനം ദേശീയപാത അതോറിറ്റി പുറത്തിറക്കി.
ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 145 രൂപയാണ് മിനിമം നിരക്ക്. 24 മണിക്കൂറിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 220 രൂപ നൽകിയാൽ മതി.
ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ പരിധിക്കുള്ളിലുള്ള സ്വകാര്യവാഹനങ്ങൾക്ക് ബാധകമായ പ്രതിമാസ പാസിന്റെ നിരക്ക് 340 രൂപ ആണ്. ഇത്തരം യാത്രക്കാർ ആധാർ കാർഡുമായി ടോൾ പ്ലാസയിലെത്തിയാൽ പാസ് നൽകും. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവർക്ക് രണ്ടാംതവണ ടോൾതുകയുടെ പകുതി നൽകിയാൽ മതി.
പുത്തനത്താണിക്കും വളാഞ്ചേരിക്കുമിടയിലാണ് വെട്ടിച്ചിറയിലെ ടോൾ പ്ലാസ സ്ഥിതിചെയ്യുന്നത്. രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്...

