റേഷൻ കടകൾ കേന്ദ്രീകരിച്ച് വിജിലൻസ് സമിതികൾ രൂപീകരിക്കണമെന്ന് ഭക്ഷ്യ കമ്മീഷൻ
മലപ്പുറം : പൊതുവിതരണ സമ്പ്രദായം താഴേക്കിടയിൽ ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ റേഷൻ കടകളുടെ തലത്തിൽ വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം സബീത ബീഗം. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ജില്ലാതല ഭക്ഷ്യ കമ്മീഷൻ സിറ്റിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമ്മീഷനംഗം. പതിനഞ്ചു ദിവസത്തിനകം ഈ കമ്മിറ്റികൾ ചേരുകയും റിപ്പോർട്ട് ലഭ്യമാക്കുകയും വേണം. പൊതുവിതരണ സമ്പ്രദായത്തിലെ പരാതികൾ താഴെക്കിടയിൽ നിന്നു തന്നെ പരിഹരിച്ചു പോകണം. അതിനായി രൂപീകരിക്കുന്ന റേഷൻകടതല വിജിലൻസ് കമ്മിറ്റികൾ കൃത്യമായി യോഗം ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണം. ഐസിഡിഎസ് മുഖേന നടപ്പിലാക്കുന്ന ഗർഭിണികൾക്കും മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കും നൽകിവരുന്ന പോഷകാഹാരപദ്ധതി, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, പൊതുവിതരണ സമ്പ്രദായം എന്നിവ ജില്ലയിൽ കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് ബന്ധപ്...