തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിൽ വിജിലൻസ് പരിശോധന
തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിൽ വ്യാപക പരാതിയുണ്ടായിരുന്നു. കൂടാതെ കോഴിക്കോട് കോർപ്പറേഷനിൽ യൂസർ ഐ ഡി ദുരുപയോഗം ചെയ്തു കെട്ടിട നിർമാണത്തിന് അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പരിശോധന നടത്തിയത്. കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്‌പെഷ്യൽ സംഘമാണ് പരിശോധന നടത്തിയത്. 11 മണിക്ക് ആരംഭിച്ച പരിശോധന വൈകുന്നേരമാണ് സമാപിച്ചത്. സംശയമുള്ള ചില ഫയലുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചില കെട്ടിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.
കെട്ടിട നിർമാണത്തിനും ലൈസൻസ് ലഭിക്കുന്നതിനും വലിയ തോതിൽ കൈക്കൂലി വാങ്ങുന്നതായി പരാതിയുണ്ട്. എന്തെങ്കിലും സാങ്കേതിക പ്രശ്നം പറഞ്ഞു മുടക്കുകയും കൈക്കൂലി നൽകിയാൽ അനുമതി നൽകുകയും ചെയ്യുന്നതായി കൗണ്സിലര്മാര് തന്നെ പരാതിപ്പെടുന്നുണ്ട്. എന്തെങ്കിലും ചില പിഴവുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ...