ശങ്കുവിന് ആഘോഷിക്കാം, അങ്കണവാടിയിൽ ഇനി ‘ബിർനാണി’, പുലാവും ബിരിയാണിയും അടക്കം സൂപ്പർ മെനു പ്രഖ്യാപിച്ച് മന്ത്രി
തിരുവനന്തപുരം : അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടികുട്ടികൾക്കുള്ള ഭക്ഷണ മെനു വനിതാ ശിശു വികസന വകുപ്പ് പരിഷ്കരിച്ചു. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച്കൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളർച്ചക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്കരിച്ചത്.
അങ്കണവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയിൽ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിലാണ് അങ്കണവാടി കുട്ടികൾക്കുള്ള പരിഷ്കരിച്ച 'മാതൃക ഭക്ഷണ മെനു' മന്ത്രി വീണ ജോർജ് പ്രകാശനം ചെയ്തത്.
ശങ്കുവിന്റെ വീഡിയോ ശ്രദ്ധയിൽപ...