സൗദിയിൽ കോവിഡിന് പുതിയ വകഭേദം; വാക്സിനെടുക്കാത്തവർക്ക് രോഗസാധ്യതയെന്ന് ആരോഗ്യമന്ത്രാലയം
ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കോവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ അത് രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതു ആരോഗ്യവിഭാഗം (വിഖായ) വ്യക്തമാക്കി. രോഗപ്രതിരോധത്തിനനുസരിച്ച് വ്യക്തികളില്‍ ഇതിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. അടുത്ത കാലയളവില്‍ ഇത്തരം രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. രാജ്യത്തിന്റെ വിവിധ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും നിരവധി പേര്‍ ചികിത്സ തേടി എത്താന്‍ തുടങ്ങിയിട്ടുണ്ട്.കോവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരില്‍ കാണപ്പെടുന്നത്. ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്.ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുട...