Tag: vishnujith

പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി ; ആറ് ദിവസങ്ങള്‍ക്ക് ശേഷം ഊട്ടിയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്
Malappuram

പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി ; ആറ് ദിവസങ്ങള്‍ക്ക് ശേഷം ഊട്ടിയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്

മലപ്പുറം : മങ്കട പള്ളിപ്പുറത്ത് നിന്നും ആറ് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ കുറന്തല വീട്ടില്‍ വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയില്‍ നിന്നാണ് തമിഴ്‌നാട് പൊലീസും മലപ്പുറം പൊലീസും ചേര്‍ന്ന് കണ്ടെത്തിയത്. വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു യുവാവ് വീട് വിട്ടിറങ്ങിയത്. സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തില്‍ പോയതാണോയെന്നുള്ള കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാമെന്ന് മലപ്പുറം എസ്പി എസ്. ശശിധരന്‍ പറഞ്ഞു. ഇന്നലെ രാത്രി കുനൂരില്‍ വച്ച് ഫോണ്‍ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പൊലീസ് ഊട്ടിയില്‍ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. സുഹൃത്ത് ശരത്തിന്റെ കയ്യില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയശേഷമാണ് പോയത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ...
error: Content is protected !!