ആയയ്ക്ക് ശബളം 83 ലക്ഷം, പക്ഷെ ചില നിബന്ധകളുണ്ട് ; ശതകോടീശ്വരനെ തേടി ജനങ്ങള്‍, ഒടുവില്‍ ആളെ കണ്ടെത്തി
ഒരു ആയയെ തേടിയുള്ള പരസ്യം കണ്ട് ആളുകള്‍ ഒന്നടങ്കം ഞെട്ടി. ആയയ്ക്ക് ശബളം 83 ലക്ഷമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒപ്പം ചില നിബന്ധനകളും. പരസ്യം ഇങ്ങനെയാണ്…
വീട്ടിലെ വിമാനത്തില്‍ വാരാന്ത്യയാത്രകള്‍ ഉള്‍പ്പെടെ സാഹസിക ഉല്ലാസങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രമുഖ കുടുംബത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കണം. ആഴ്ചയില്‍ 96 മണിക്കൂര്‍ വരെ ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കും. ശമ്പളമായിട്ട് വര്‍ഷം 83 ലക്ഷം കയ്യില്‍ കിട്ടും
വീട്ടുജീവനക്കാര്‍ക്കായി അതിസമ്പന്നര്‍ക്ക് സേവനം നല്‍കുന്ന വെബ്‌സൈറ്റായ എസ്റ്റേറ്റ് ജോബ്‌സ് ഡോട്ട് കോമിലെ പരസ്യം കണ്ട്, ആയയ്ക്ക് ഇത്രയും കനത്ത ശമ്പളം കൊടുക്കുന്ന അജ്ഞാതനായ ക്ലയന്റിനു പിന്നാലെ പോയ 'ബിസിനസ് ഇന്‍സൈഡര്‍ വാര്‍ത്താ പോര്‍ട്ടല്‍ ഒടുവില്‍ ആളെ കണ്ടെത്തി വിവേക് രാമസ്വാമി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ വിവേക് രാമസ്വാമി തന്റെ കുട്ടികളെ നോക്ക...