Tag: Vizhinjam

വിഴിഞ്ഞം രാജ്യാന്തര തുറമുഖം നാളെ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും
Kerala

വിഴിഞ്ഞം രാജ്യാന്തര തുറമുഖം നാളെ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിനു സമര്‍പ്പിക്കും. ഇന്നു രാത്രി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങിയശേഷം നാളെ രാവിലെ 10.15നു ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തില്‍ ?ഗതാ?ഗത നിയന്ത്രണം ഉണ്ടാവും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക. ഇന്ന് വൈകീട്ടോടെ പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനം വിമാനത്താവളത്തിന്റെ ...
Kerala

47 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം ; വിഴിഞ്ഞത്ത് കിണറ്റിലകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ടയാളുടെ മൃതദേഹം 47 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പുറത്തെടുത്തു. തമിഴ്‌നാട് പര്‍വ്വതിപുരം സ്വദേശിയായ മഹാരാജിന്റെ മൃതദേഹമാണ് പുറത്തെടുത്തത്. ശനിയാഴ്ച്ച രാവിലെ 9.30 ഓടെയാണ് മുക്കോലയില്‍ സുകുമാരന്‍ എന്നയാളുടെ കിണറ്റില്‍ പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് മഹാരാജ് കിണറ്റില്‍ അകപ്പെട്ടത്. 90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലായിരുന്നു. രാത്രി വൈകിയും വരെ ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികള്‍ നടന്നിരുന്നു. മണ്ണിടിഞ്ഞ് വീഴുന്ന സാഹചര്യം രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. 80 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തിട്ടും തൊഴിലാളിയെ പുറത്ത് എത്തിക്കാനായില്ല...
Kerala

യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി പോലീസ്

വിഴിഞ്ഞം : തെന്നൂര്‍കോണം ഞാറവിളയില്‍ യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കരയടിവിള പിറവിലാകം വീട്ടില്‍ കൊഞ്ചല്‍ എന്ന് വിളിക്കുന്ന ജിതിന്‍ (24), വിഴിഞ്ഞം പള്ളിത്തുറ പുരയിടം വീട്ടില്‍ ഇമ്മാനുവേല്‍ (26), വിഴിഞ്ഞം കടയ്ക്കുളം കുരുവിതോട്ടം വീട്ടില്‍ ഫെലിക്സണ്‍ (25) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ നടന്ന സംഭവത്തില്‍ വി രാഖിയുടെ മാലയാണ് വീടിനു സമീപം വെച്ച് പ്രതികള്‍ പൊട്ടിച്ചുകടന്നത്. പിടിവലിക്കിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാന്‍ വീടിന് സമീപത്തെ ഇടവഴിയിലൂടെ യുവതി നടക്കവേ പിറകിലൂടെ നടന്നെത്തിയാണ് ജിതിന്‍ മാല പൊട്ടിച്ചത്. പരാതി ലഭിച്ചതോടെ സംഭവസ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ ...
Accident

ബൈക്ക് റേസിനിടെ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവല്ലം ബൈപ്പാസ് റോഡിലാണ് അപകടമുണ്ടായത്. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാണ്ട് അഞ്ചേകാലോടെയാണ് വിഴിഞ്ഞം ബൈപ്പാസിൽ അപകടമുണ്ടായത്. ബൈക്ക് റേസിംഗ് തന്നെയാണ് അപകടമുണ്ടാകാൻ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. കൊണ്ടുപോകുമ്പോൾത്തന്നെ ഇരുവരുടെയും നില അതീവഗുരുതരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിഴിഞ്ഞം ബൈപ്പാസ് മേഖലയിൽ ബൈക്ക് റേസിംഗ് സ്ഥിരമായി നടക്കാറുണ്ട്. ഇതിനെതിരെ പൊലീസിൽ സ്ഥിരം പരാതി എത്താറുണ്ടെന്നും വിഴിഞ്ഞം സിഐ പറയുന്നു....
error: Content is protected !!