Monday, February 23

Tag: Wafi student

മൂന്നു കോടിയുടെ സ്കോളർഷിപ്പ് അർഹത നേടി പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥി അമേരിക്കയിൽ ഗവേഷണ പഠനത്തിന്
Education

മൂന്നു കോടിയുടെ സ്കോളർഷിപ്പ് അർഹത നേടി പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥി അമേരിക്കയിൽ ഗവേഷണ പഠനത്തിന്

പെരിന്തൽമണ്ണ: തൂത പാറൽ ദാറുൽ ഉലൂം വാഫി കോളേജ് പൂർവ്വ വിദ്യാർത്ഥിയും വെട്ടത്തൂർ സ്വദേശിയുമായ അൽതാഫ് ഹുസൈൻ വാഫിക്ക് അമേരിക്കയിലെ വിഖ്യാതമായ വില്യം ആൻഡ് മേരി സർവകലാശാലയിൽ മൂന്ന് കോടിയോളം രൂപയുടെ സ്കോളർഷിപ്പോടെ പിഎച്ച്ഡി ഗവേഷണത്തിന് അവസരം.അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സർവകലാശാലയായ വെർജീനിയയിലെ വില്യം ആൻഡ് മേരിയിൽ സാമ്പത്തിക നരവംശശാസ്ത്രത്തിൽ'ട്രാൻസ്‌നാഷണൽ ബന്ധുവ്യവസ്ഥയും കുടുംബ ധനകാര്യവും:ദക്ഷിണേഷ്യൻ കുടിയേറ്റ വഴികളിലെ കുടിയേറ്റം കുടുംബബന്ധങ്ങളെയും കുടുംബത്തിലെ അധികാരഘടനകളെയും നിക്ഷേപ തീരുമാനങ്ങളെയും എങ്ങനെ പുനർരൂപപ്പെടുത്തുന്നു' എന്ന വിഷയത്തിലാണ് അൽതാഫ് വാഫി ഗവേഷണം നടത്തുക. സർവകലാശാലയുടെ അഭിമാനകരമായ ഫുള്ളി ഫണ്ട് സ്കോളർഷിപ്പും കൂടാതെ ഓരോ വർഷത്തിലെയും അപേക്ഷകളിൽ ഏറ്റവും മികച്ച പ്രൊപ്പോസലിന് നൽകുന്ന 'വാൾട്ടർ ജെ. സേബിൾ ഗ്രാജ്വേറ്റ് ഫെലോഷിപ്പിനും വാഫി യോഗ്യത നേടി. ഗവേഷണ കാലയളവിലെ മു...
Accident

കാറപകടത്തിൽ പരിക്കേറ്റ മമ്പുറം സ്വദേശിയായ വാഫി വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരിക്കേറ്റ മമ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറം പുൽപറമ്ബ് താമസക്കാരനുമായ വിളക്കണ്ടത്തിൽ അബ്ദു റഹീമിന്റെ മകൻ മുഹമ്മദ് സൽമാൻ (21) ആണ് മരിച്ചത്. കാളികാവ് വാഫി ക്യാമ്പസ് ചരിത്ര വിഭാഗം അവസാന വർഷ വിദ്യാർഥി യാണ്. 17 ന് പുലർച്ചെ 3.30 ന് എടയൂർ മണ്ണത്ത് പറമ്പിൽ വെച്ചാണ് അപകടം. സൽമാനും സുഹൃത്തുക്കളും എറണാകുളം കളമശ്ശേരി യിൽ നടക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോൽസവം കഴിഞ്ഞു കാളികവിലേക്ക് തിരിച്ചു വരികയായിരുന്നു. മറ്റൊരു വാഹനത്തെ കണ്ട് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ റോഡരികിൽ ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. ആർക്കും പുറമേക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. സൽമാൻ പിറകിലെ സീറ്റിൽ ആയിരുന്നു. വീട്ടിലെത്തിയ ശേഷം വയറിന് വേദന ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച കോട്ടക്കൽ ആശുപത്രിയിൽ പ്രവേശ...
error: Content is protected !!