വേദിയിലും സദസ്സിലും സീറ്റില്ല, വഖഫ് ബോർഡ് ഓഫിസ് ഉദ്‌ഘാടന ചടങ്ങിൽ നിന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ മടങ്ങി
കോഴിക്കോട് : വഖഫ് ബോർഡ് ഓഫിസ് ഉദ്ഘാടന വേളയിൽ ഹജ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഇരിപ്പിടം ലഭിക്കാത്തത് ചർച്ചയായി. വേദിയിലും സദസ്സിലും സീറ്റ് ഇല്ലാതായതോടെ ഹജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് അടക്കമുള്ളവർ ഉദ്ഘാടനത്തിന് എത്തി പെട്ടെന്ന് മടങ്ങിയതാണു ചർച്ചയായത്.
മുഖ്യമന്ത്രിക്കൊപ്പം വേദിയിലെത്തിയ അദ്ദേഹം താഴെ ഇറങ്ങി കുറച്ചുനേരം നിന്നു മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി എത്തുന്നതിനു മുൻപു തന്നെ സദസ്സിലെ ഇരിപ്പിടങ്ങളും നിറഞ്ഞിരുന്നതിനാൽ സദസ്സിലും ഇരിക്കാനായില്ല. ക്ഷണിക്കപ്പെട്ടവർ സദസ്സിലുണ്ടെന്ന് ഇവരെ പേരെടുത്ത് പറഞ്ഞ് വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ സ്വാഗതം പറഞ്ഞെങ്കിലും ഹുസൈൻ സഖാഫി ഉൾപ്പെടെയുള്ളവർ മടങ്ങിയിരുന്നു. ഇദ്ദേഹത്തിനു പുറമേ ക്ഷണിക്കപ്പെട്ടു ചടങ്ങിനെ ത്തിയ പലരും സദസ്സിൽ പോലും ഇരിപ്പിടം കിട്ടാത്തതിനാൽ പെട്ടെന്നു മടങ്ങി.
എന്നാൽ ഇരിപ്പിടം കിട്ടാത്തതു കൊണ്ടു ചടങ്ങ...