Tag: Walkers club

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഫ്രീഡം റണ്‍ സംഘടിപ്പിച്ചു
Local news

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഫ്രീഡം റണ്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അതിനെ തുടര്‍ന്ന് കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും ബി ഇ എം എച്ച് എസ്. എസ് എസ് പി സി യൂണിറ്റും സംയുക്തമായി ബോധവല്‍ക്കരണ മാരത്തോണ്‍ സംഘടിപ്പിച്ചു. സ്റ്റോപ്പ് വയലന്‍സ് എഗെയിന്‍സ്റ്റ് ചില്‍ഡ്രന്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മാര ത്തോണ്‍ സംഘടിപ്പിച്ചത്. പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ചുടലപറമ്പ് മൈതാനത്ത് വരെ ആയിരുന്നു മാരത്തോണ്‍. മരത്തോണിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ നിര്‍വഹിച്ചു. പരപ്പനങ്ങാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മാരത്തോണില്‍ ബി.ഇ.എം എച്ച്.എസ്. എസിലെ ഗണിതശാസ്ത്ര അധ്യാപകനായ റയണ്‍ ഹാംസന്റെ നേതൃത്വത്തില്‍ 80 ഓളം എസ്.പി.സി കേഡറ്റ്‌സും ക്ലബ് മെമ്പര്‍മാരും സാമൂഹിക സാംസ്‌കാരിക രംഗത്...
Feature, Information

പറവകൾക്ക് ദാഹജല കുടങ്ങളൊരുക്കി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് മാതൃകയായി

പരപ്പനങ്ങാടി :- വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ ചെറു കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളം വറ്റിയതിനാൽ പ്രതിസന്ധിയിലായ പക്ഷികൾക്കും പറവകൾക്കും ദാഹജല കുടങ്ങളൊരുക്കി പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് പ്രവർത്തകർ നാടിന് മാതൃകയായി. ചടങ്ങിന്റെ ഉദ്ഘാടനം കബ്സൂൾ ഗ്രൂപ്പ് എം ഡി കബീർ മച്ചിഞ്ചേരി നിർവ്വഹിച്ചു തങ്ങൾ സ്ഥിരമായി പ്രഭാത സവാരിക്കും കായിക പരിശീലനത്തിനുമായി ആശ്രയിക്കുന്ന ചുടലപ്പറമ്പ് മൈതാനത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പ്രവർത്തകരും കുട്ടികളും ദാഹജല കുടങ്ങൾ നിർമ്മിച്ചത്. കൂടാതെ മെമ്പർമാരുടെയും കായിക പരിശീലനം നടത്തുന്ന കുട്ടികളൂടെ വീടുകളിലും കിളികൾക്ക് ദാഹജല പോട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. കൺവീനർ കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർ ഷമേജ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കേലച്ചൻ ക്കണ്ടി, കുഞ്ഞിമരക്കാർ പി.വി , സന്ദീപ് ടി.കെ. കബീർ പരപ്പനങ്ങാട...
error: Content is protected !!