വഖഫ് നിയമനം, ലീഗ് വിട്ടുവീഴ്ചയ്ക്കില്ല. 9 ന് വഖഫ് സംരക്ഷണ സമ്മേളനം
കോഴിക്കോട്: വഖഫ് ബോർഡിലെ ജീവനക്കാരുടെ നിയമനം പിഎസ്സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് മുസ്ലീം ലീഗ്. നിയമനം പിഎസ്സിക്ക് വിട്ട നടപടി പിന്‍വലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. കേരളത്തില്‍ മാത്രമല്ല രാജ്യത്താകെ പ്രത്യാഘാതമുണ്ടാകുമെന്നും നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ലീഗ് വ്യക്തമാക്കി. ഈ മാസം ഒന്‍പതിന് കോഴിക്കോട് വഖഫ് സംരക്ഷണ സമ്മേളനം നടത്താനാണ് മുസ്ലീം ലീഗ് തീരുമാനം. ലീഗ് നേതൃത്വത്തിൽ സംസ്ഥാനതല സമ്മേളനവും ചേരും. ഇന്ന് മലപ്പുറത്ത് ചേർന്ന നേതൃയോഗത്തിലാണ് ലീഗ് സമരം പ്രഖാപിച്ചത്. സമുദായ സംഘടനകളുടെ പ്രതിഷേധങ്ങളും ചർച്ചയും ഒരു ഭാഗത്ത് നടക്കുന്നതിനിടയിൽ വിട്ടുവീഴ്ച്ചയില്ലാത്ത സമരങ്ങളുമായി മുന്നോട്ട് പോകാനാണ് ലീഗ് നേതൃത്വത്തിൻ്റെ തീരുമാനം.
വഖഫ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ ഇന്ന് നടത്താനിരുന്ന പരിപാടികൾ ലീഗ് മാറ്റിയിരുന്നു. മുഖ്യ...