Tag: Waste plant

നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ സമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം
Local news

നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ സമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം

തിരൂരങ്ങാടി നഗരസഭയിൽ മുപ്പത്തിഏഴാം ഡിവിഷനിലെ വെഞ്ചാലിയിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ (എം സി എഫ്‌ ) സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ മതിൽ ചാടിക്കടന്ന് തരംതിരിച്ച് കയറ്റുമതിക്കായി മാറ്റി വെച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും റിജെക്ട് വേസ്റ്റുകളുടെ യും ചാക്കുകളും കവറുകളും ആയുധങ്ങൾ ഉപയോഗിച്ച് വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശെഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പ്ലാന്റിൽ എത്തിച്ചു തരം തിരിച്ച് കയറ്റിക്കൊണ്ട് പോകുന്നതിനായി അടുക്കി വെച്ച പ്ലാസ്റ്റിക് ചാക്കുകൾ കത്തി,ബ്ലേഡ് പോലെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ദിവസങ്ങളായി ഇത് തുടരുന്നത് മൂലം ഹരിത കർമ്മ സേന പ്രവർത്തകർക്ക് ജോലി ചെയ്യാൻ സാധിക്കാതെയും ചെയ്ത ജോലികൾ വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുറ്റവാളി...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സേവനങ്ങൾക്ക് ഫീസ് കുത്തനെ കൂട്ടി

തിരൂരങ്ങാടി: താലൂക് ആശുപത്രിയിലെ വിവിധ സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗ തീരുമാനം. വരുമാനം കുറഞ്ഞത് മൂലം ആശുപത്രിയുടെ വികസന കാര്യങ്ങൾക്കും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ദൈന്യം ദിന കാര്യങ്ങൾക്കും പ്രയാസമുള്ളതിനാൽ HMC വരുമാനം വർധിപ്പിക്കാൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി വിസിറ്റേഴ്സ് പാസ്സ് പുനാരാരംഭിക്കാനും എക്‌സ് റെ, ECG, ലാബ് ടെസ്റ്റ്‌, ഫിസിയോ തെറാപ്പി, ജനന സർട്ടിഫിക്കറ്റ്, ഓപ്പറേഷൻ മൈനർ, മേജർ, എന്നിവയിലെ ഫീസുകൾ കാലോചിതവും മറ്റു താലൂക്ക് ആശുപത്രിയിലെതിന് സമാനമായ വർധനവുകൾ വരുത്താൻ തീരുമാനിച്ചു. ആശുപത്രിയുടെ ദൈന്യം ദിന പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള op ഡോക്റ്റേഴ്‌സിന്റെ പേരുകൾ ബോർഡിൽ പ്രദർശിപ്പിക്കാനും ECG, xray, lab, ഉൾപ്പെടെ പാരാമെഡിക്കൽ പ്രവർത്തന സമയം അതാതു ഡിപ്പാർട്മെന്റുകൾക്ക് മുൻവശം പ്രദർശിപ്പിക്കാനും തീരുമാന...
error: Content is protected !!