ദളിത് കുടുംബത്തിന്റെ കുടിവെള്ളം ഇല്ലാതാക്കി : ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മതിയായ രേഖകൾ സമർപ്പിച്ചില്ലെന്ന് ആരോപിച്ച്, നൽകിയ കുടിവെള്ള കണക്ഷൻ ഉപയോഗിക്കരുതെന്ന് ദളിത് കുടുംബത്തിന് നിർദ്ദേശം നൽകിയ ജലഅതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ.
ഇക്കാര്യം അന്വേഷിച്ച് മലാപറമ്പ് ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അദ്ധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് നിർദ്ദേശം നൽകി.
കോഴിക്കോട് കോർപ്പറേഷൻ ഇരുപത്തിനാലാം വാർഡിൽ അരുളപ്പാട് താഴം സത്യനും കുടുംബത്തിനുമാണ് ഇങ്ങനെയൊരു ദുരിതമുണ്ടായത്. പട്ടികജാതിയിൽപ്പെട്ട സത്യനും കുടുംബവും ഏഴുവർഷം മുമ്പ് മരിച്ച മാതാവിന്റെ പേരിലുള്ള ഒന്നരസെന്റ് സ്ഥലത്താണ് താമസം.
നഗരസഭയുടെ അമൃത് പദ്ധതി പ്രകാരമാണ് ഇവർക്ക് കുടിവെള്ള കണക്ഷൻ ലഭിച്ചത്. ഇവർക്ക് സ്വന്തമായി കിണറില്ല. വീടിന് സമീപമുള്ള പൊതുടാപ്പിൽ നിന്നാണ് ഇവർ വെള്ളമെടുക്കുന്നത്. പദ്ധതി പ്രകാരം എല്ലാവർക്കും കുടിവെള്ള...