വടകരയിൽ സർവീസ് റോഡിൽ വെള്ളക്കെട്ട്: ഗതാഗതക്കുരുക്ക് രൂക്ഷം
വടകര : പണി നടക്കുന്ന ദേശീയപാതയുടെ താൽക്കാലിക സർവീസ് റോഡിൽ വെള്ളക്കെട്ട്. ഇതുകാരണം ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങൾ ദേശീയപാതയിൽ നിന്നു മാറി ഇട റോഡുകളെ ആശ്രയിച്ചതോടെ അവിടെയും കുരുക്കായി. കരിമ്പനപ്പാലത്ത് റോഡ് നിറയെ ചെളി മൂടിയത് കൊണ്ട് നടന്ന് പോകാൻ പോലും ബുദ്ധിമുട്ടാണ്.
പുതിയ ബസ് സ്റ്റാൻഡ് പരിസരം, ലിങ്ക് റോഡ് ജംക്‌ഷൻ, അടയ്ക്കാത്തൊരു, പെരുവാട്ടിൻ താഴ എന്നിവിടങ്ങളിൽ കുഴിയും ചെളിയും നിറഞ്ഞു കിടക്കുകയാണ്. മഴ കനക്കുമ്പോൾ വെള്ളക്കെട്ട് ഒഴിഞ്ഞു പോകുന്നില്ല. ഇത് കാരണം ഗതാഗതം ബുദ്ധിമുട്ടായി. സമീപത്തെ കടകളിലേക്ക് കയറാൻ കഴിയുന്നില്ല. പല കടകളിലും കച്ചവടം നടക്കുന്നില്ല. സർവീസ് റോഡ് പണിയുമ്പോൾ സമീപത്ത് ഓവുചാലുണ്ടാക്കി സ്ലാബിട്ടിരുന്നു. എന്നാൽ, ഇതിലെ മണ്ണും മാലിന്യവും നീക്കിയിരുന്നില്ല.ഓവുചാലിലേക്ക് വെള്ളം ഒഴുകി പോകാനുള്ള വഴികളും അടഞ്ഞിരിക്കുകയാണ്.
പാത പണിയുമ്പോൾ നിലവിലുള്ള ഓവുചാലുകളുടെ ഒഴുക...