Tag: Whatsapp cheating

യുവതിയായി ചമഞ്ഞ് വാട്‌സ്ആപ്പിൽ ചാറ്റ്, യുവാവിൽ നിന്ന് 3 ലക്ഷം തട്ടി
Crime

യുവതിയായി ചമഞ്ഞ് വാട്‌സ്ആപ്പിൽ ചാറ്റ്, യുവാവിൽ നിന്ന് 3 ലക്ഷം തട്ടി

ഇല്ലാത്ത യുവതിയുടെ പേരിൽ വാട്സ്ആപ്പ് ചാറ്റ് ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ വാട്സാപ്പിലൂടെ പരിചയപ്പെട്ടപ്പോൾ തന്നെ വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അരിയല്ലൂർ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യാൻ സന്നദ്ധയാണ് എന്നറിയിച്ചുകൊണ്ട് പല ഘട്ടങ്ങളിലായി 3 ലക്ഷം രൂപയോളം തട്ടിയെടുത്ത പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഏഴു മാസങ്ങൾക്കു മുമ്പാണ് അരിയെല്ലൂർ സ്വദേശി അനഘ എന്ന് പേരുള്ള പെൺകുട്ടിയാണെന്നും അവരുടെ അമ്മ അസുഖബാധിത യാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടാണ് പൈസ തട്ടിയെടുത്തത്. മുഹമ്മദ് അദ്നാൻ എന്ന പേരുള്ള യുവാവാണ് തട്ടിപ്പ് നടത്തിയത്. ഒരേസമയം അനഘ എന്ന പെൺകുട്ടിയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ്‌ അദ്നാൻ എന്നിങ്ങനെ രണ്ടു റോളുകളാണ് പ്രതി കൈകാര്യം ചെയ്തിരുന്നത്. പെൺകുട്ടി ഒരിക്കലും നോർമൽ കോൾ വിളിക്കുകയോ വോയ്സ് ചാറ്റ് ചെയ്യുകയോ ചെയ്...
Tech

ഒ.ടി.പി കൈമാറിയാൽ വാട്‌സാപ്പിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാകും; സൂക്ഷിക്കണമെന്ന് പോലീസ്

കൊച്ചി: എസ്.എം.എസ്. മുഖേനയും ഫോൺകോൾ മുഖേനയും വാട്സാപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈബർ തട്ടിപ്പ്. കുറ്റകൃത്യങ്ങൾ നടത്തുന്നതിനാണ് ഇങ്ങനെ വാട്സാപ്പ് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പ് കൂടിയതോടെ കരുതിയിരിക്കണമെന്ന് പോലീസ്തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 'വാട്സാപ്പ് സപ്പോർട്ട് സർവേ' എന്ന പേരിൽ ഫോൺ വിളിച്ചാണ് തട്ടിപ്പിന് വഴി ഒരുക്കുന്നത്. സംസാരത്തിനിടെ വിളിക്കുന്നയാളുടെ നമ്പരിൽ വാട്സാപ്പ് രജിസ്ട്രേഷൻ പ്രോസസിങ്ങിനായുള്ള നടപടികൾ തട്ടിപ്പുകാർ ചെയ്തുതുടങ്ങും. ഇതിനിടെ, സർവേയെന്ന പേരിൽ ഫോണിൽ വന്നിരിക്കുന്ന ഒ.ടി.പി. പറയാൻ ആവശ്യപ്പെടും. വാട്ട്സാപ്പ് സപ്പോർട്ട് സർവേയുടെ ഭാഗമായി വിളിച്ചവരാണന്ന വിചാരത്തിൽ ഇത് ഉപയോക്താക്കൾ പറഞ്ഞുകൊടുക്കും. ഒ.ടി.പി. ലഭിക്കുന്നതോടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാർ തങ്ങളുടെ നിയന്ത്രണത്തിലാക്കും. വാട്സാപ്പ് ഉപയോഗിച്ച് ഇവർ നടത്തുന്...
error: Content is protected !!