വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ പിടിയിൽ Couple arrested for defrauding lakhs through WhatsApp groups
മലപ്പുറം : ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച് വന്‍ലാഭമുണ്ടാക്കാമെന്നു വാഗ്ദാനം നല്കി വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളെ പിടികൂടി. മലപ്പുറം പൊന്മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂര്‍ സ്വദേശിനി പട്ടന്മാര്തൊടിക റംലത്ത് (24)എന്നിവരെയാണ് തമിഴ്നാട് ഏര്‍വാടിയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നു മങ്കട എസ്ഐ സി.കെ.നൗഷാദും സംഘവും കസ്റ്റഡിയിലെടുത്തത്. മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്. English Highlights: Malappuram couple arrested for defrauding lakhs through WhatsApp groups
നവംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ വിഐപി ഇന്‍വെസ്റ്റ്മെന്റ് എന്ന വാട്സ് ആപ്പ് കൂട്ടായ്മ വഴി പരാതിക്കാരിയുടെ നമ്പര്‍ ചേര്‍ക്കുകയായിരുന്നു. ഇതുവഴി ഗോവ കാസിനോവയ...