വന്യജീവി ആക്രമണം; ജില്ലയില്‍ 172.68 ലക്ഷം രൂപ നഷ്ടപരിഹാര വിതരണം
വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മലപ്പുറം ജില്ലയില്‍ ആകെ 172.68 ലക്ഷം രൂപ വിതരണം ചെയ്തതായി വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മുന്‍ സര്‍ക്കാറിന്റെ കാലത്തെ കുടിശികയായ 56.83 ലക്ഷവും ഈ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷകളില്‍ 118.86 ലക്ഷവുമാണ് വിതരണം ചെയ്തത്. ഇന്നലെ കരുളായിയില്‍ നടന്ന വന സൗഹൃദ സദസ്സില്‍ 26.75 ലക്ഷം രൂപയുടെ നഷ്ടപരിഹാരം മന്ത്രി വിതരണം ചെയ്തു. വന്യജീവി ആക്രമണ മൂലമുള്ള മരണം, പരുക്ക്, കൃഷിനാശം എന്നിവക്കുള്ള നഷ്ടപരിഹാരമാണിത്.
ദിവസ വേതന കുടിശ്ശിക 169 ലക്ഷം രൂപ ഈ സര്‍ക്കാറിന്റെ കാലയളവില്‍ ജില്ലയില്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട രണ്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ കൂടി സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ചു. എടരിക്കോട്, അകമ്പാടം എന്നിവിടങ്ങളിലാണ് ടീം രൂപീകരിച്ചത്. അരുവാക്കോടും അമരമ്പലത്തുമുള്ള ആര്‍.ആര...