കോര്‍പറേറ്റ് വല്‍ക്കരണം ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കും : വിസ്ഡം യൂത്ത് ഡോക്ടേഴ്‌സ് കോണ്‍ഫ്രന്‍സ്
പെരിന്തല്‍മണ്ണ: ആരോഗ്യ രംഗം കോര്‍പറേറ്റുകള്‍ കയ്യടക്കി വെച്ചതോടെ ആ രംഗത്ത് വലിയ പ്രതിസന്ധികളുണ്ടാകുന്നുവെന്നും അത് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച വിസ്ഡം യൂത്ത് ഡോക്ടേഴ്‌സ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. കോര്‍പറേറ്റുകളുടെ സമ്മര്‍ദ്ദം തൊഴില്‍ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും മന:സംഘര്‍ഷത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ആരോഗ്യ രംഗത്തെ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണം എന്നും സമ്മേളനം വിലയിരുത്തി.
കോര്‍പ്പറേറ്റുകളുടെ കടന്നുവരവ് സാധാരണക്കാര്‍ക് ചികിത്സ അപ്രാപ്യമാക്കാന്‍ കാരണമാകും. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് നീതീകരിക്കാനാവില്ല. ആരോഗ്യ പരിപാലനം ഏറെ മനസ്സാന്നിധ്യത്തോടെ സമാധ...