Tag: Womens football

കാലിക്കറ്റ്‌ സർവകലാശാലാ വനിതാ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ; തുടർച്ചയായി രണ്ടാം തവണയും സെന്റ് ജോസഫ് ദേവഗിരി ചാമ്പ്യൻമാർ
university

കാലിക്കറ്റ്‌ സർവകലാശാലാ വനിതാ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ; തുടർച്ചയായി രണ്ടാം തവണയും സെന്റ് ജോസഫ് ദേവഗിരി ചാമ്പ്യൻമാർ

കാലിക്കറ്റ്‌ സർവകലാശാലാ വനിതാ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ് കോളേജ് ദേവഗിരി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻമാരായി. ഫൈനനലിൽ ആതിഥേയരായ സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയെ ടൈ ബ്രേക്കറിൽ 4 - 2 എന്ന സ്കോറിനു തോൽപ്പിച്ചാണ് ദേവഗിരി കോളേജ് കിരീടം ചൂടിയത്. കാർമൽ കോളേജ് മാള പാലക്കാട്‌ മേഴ്‌സി കോളേജിനെ തോൽപിച്ച് മൂന്നാം സ്ഥാനം നേടി. സമ്മാനദാനച്ചടങ്ങിൽ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം അനസ് ഇടത്തൊടിക മുഖ്യഥിതിയായി. സർവകലാശാലാ കായികവകുപ്പ് മേധാവി ഡോ. വി. പി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. കെ. പി. മനോജ്‌, ഡോ. ജി. ബിപിൻ, സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ എന്നിവർ പങ്കെടുത്തു. ...
Sports

ദേശീയ സീനിയർ വനിത ഫുട്ബോൾ: ഗോവ- ഡൽഹി മത്സരം സമനിലയിൽ

തേഞ്ഞിപ്പലം : ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം മത്സരം സമനിലയില്‍. ഡല്‍ഹി ഗോവ മത്സരമാണ് സമനിലയില്‍ പിരിഞ്ഞത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 18 ാം മിനുട്ടില്‍ മമ്തയിലൂടെ ഡല്‍ഹിയാണ് ആദ്യം ലീഡ് എടുത്തത്. 34 ാം മിനുട്ടില്‍ അര്‍പിത യശ്വന്ത് പെഡ്‌നേക്കറിലൂടെ ഗോവ സമനില പിടിച്ചു. ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും പിറന്നത്. ബുധനാഴ്ച രാവിലെ 9.30 ന് കര്‍ണാടകക്കെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. അതേ ദിവസം ഉച്ചയ്ക്ക് 2.30 ന് ഗോവ ജാര്‍ഗണ്ഡിനെയും നേരിടും. ആദ്യ പകുതി 18 ാം മിനുട്ടില്‍ മമ്തയിലൂടെ ഡല്‍ഹി ലീഡെടുത്തു. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച പന്ത് ഇടംകാലുകൊണ്ട് ഉഗ്രന്‍ ലോങ് റേഞ്ചിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. മിനുട്ടുകള്‍ക്ക് ശേഷം ഇടതുവശത്തുനിന്ന് വീണ്ടും മമ്തയെ തേടി ഗോളവസരമെത്തി. എന്നാല്‍ ഇത്തവണ ഗോളെന്ന് ഉറപ്പിച്ച അവസരം പോസ്റ്റില്‍ തട്ടിതെറിച്ചു. 16 മിനുട്ട...
error: Content is protected !!