മുസ്ലിം സംഘടനകളുടെ സ്ഥിരം കോ-ഓഡിനേഷന്‍ ആവശ്യമില്ല, പാണക്കാട് തങ്ങള്‍ വിളിച്ചാൽ മാത്രം പങ്കെടുക്കാമെന്നും സമസ്ത
പെൺകുട്ടികളുടെ വിവാഹപ്രായം 21ബില്ല് പിന്‍വലിക്കണം
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്ന ബില്ല് പിന്‍വലിക്കണമെന്ന് സമസ്ത ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 'ദ പ്രോഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമെന്റ്മെന്റ്) ബില്‍ - 2021 സംബന്ധിച്ച പൊതുജനങ്ങളില്‍ നിന്ന് പാര്‍ലിമെന്റ് സ്ഥിരം സമിതി അഭിപ്രായം ആരാഞ്ഞിരിക്കെ ബില്ലിനെതിരെ പൊതുജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും ധാര്‍മ്മിക മൂല്യങ്ങളുടെ തകര്‍ച്ചക്കും കാരണമാകുന്നതിന് പുറമെ വലിയ സാമൂഹിക വിപത്തായി മാറുകയും ചെയ്യും. വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്ന ബില്ലിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തകരും പൊതുജനങ്ങളും ഓണ്‍ലൈന്‍ മുഖേന പ്രതികരണം രേ...