പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു
തിരൂർ : പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു.
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്പുർ എക്സ്പ്രസിനും (16528/16527) തിരുനാവായ റെയിൽവേ സ്റ്റേഷനിൽ ഷൊർണുർ - കണ്ണൂർ മെമു എക്സ്പ്രസിനും (06023/06024) പുതിയ സ്റ്റോപ്പ് അനുവദിച്ചും കുറ്റിപ്പുറത്ത് മലബാർ എക്സ്പ്രസിന്റെയും (16630/16629) തിരൂരിൽ മാവേലി എക്സ്പ്രസിന്റെയും (16604) സ്റ്റോപ്പ് പുനസ്ഥാപിച്ചും റെയിൽവേ മന്ത്രാലയം ഉത്തരവായതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു.
യശ്വന്ത്പുർ എക്സ്പ്രസിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കുകയെന്നത് വളരെ കാലമായുള്ള ആവശ്യമാണ്. എം. പി പല തവണ റെയിൽവേ മന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു .കണ്ണൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് എല്ലാദിവസവും ഉള്ള ഈ ട്രെയിനിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനു...