Tag: yoga

പറപ്പൂർ ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള യോഗ പരിശീലന ക്ലാസ് തുടങ്ങി
Kerala, Local news

പറപ്പൂർ ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള യോഗ പരിശീലന ക്ലാസ് തുടങ്ങി

വേങ്ങര : പറപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായുള്ള യോഗ പരിശീലന ക്ലാസ് തുടങ്ങി. തറയിട്ടാലിലുള്ള കിംങ്‌സ് ഇന്റോര്‍ സ്റ്റേഡിയത്തിലാണ് ആദ്യ ഘട്ട പരിശീലനം തുടങ്ങിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവിടെ വച്ച് 4.30 മുതല്‍ 5.30 പരിശീലനമുണ്ടാകും, ശേഷം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വയോജനങ്ങള്‍ക്ക് പരിശീലനം നല്‍കും. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വിസലീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സി കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിടി റസിയ, ഇ കെ സൈദുബിന്‍ ,ഉമൈബ ഊര്‍ഷമണ്ണില്‍, സഫിയ മലേക്കാരന്‍, ടി പി സുമിത്ര, ഐക്കാടന്‍ വേലായുധന്‍, എപി ഷാഹിദ, നസീമ സിറാജ്, അംജത ജാസ്മിന്‍, ഫസ്‌ന ആബിദ്, ടി ആബിദ, താഹിറ എടയാടന്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ ഉസ്മാന്‍, ഇ കെ സുബൈര്‍, വി എസ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീരാഗ് പരിശീലനത്തിന് നേതൃത്വം നല്‍കി...
error: Content is protected !!