കരിപ്പൂരില്‍ രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍. ഇന്നലെ രാത്രി ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വര്‍ണമിശ്രിതംകോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീര്‍മോന്‍ പുത്തന്‍ പീടിക (35) സഫ്‌ന പറമ്പന്‍ (21) എന്നിവരി നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. അമീര്‍മോന്‍ പുത്തന്‍ പീടിക തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂളുകളില്‍നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും സഫ്‌ന തന്റെ അടിവസ്ത്രത്തിനുള...