ആലി മുസ്ല്യാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറി നാടിന് സമർപ്പിച്ചു
തിരൂരങ്ങാടി: തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രറി തയ്യാറാക്കിയ ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ് റ്റോറിക്കൽ ഗാലറി തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന് സമർപ്പിച്ചു. ചരിത്ര ഡോക്യുമെൻററി സ്വിച്ച് ഓൺ കർമ്മം എം.എൽ എ . കെ.പി.എ.മജീദ് നിർവ്വഹിച്ചു. മലബാർ സമര പുസ്തക കോർണറിൻറെ ഉദ്ഘാടന കർമ്മം അജിത് കോളാടി (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുറ്റി വ് അംഗം) നിർവ്വഹിച്ചു. മലബാർ സമര സേനാനികളുടെ ശിലാഫലകം കെ. പി. മുഹമ്മദ് കുട്ടി (മുൻസിപ്പൽ ചെയർമാൻ ) അനാവരണം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾക്ക് അനുശോചനം നടത്തി ആരംഭിച്ച സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഗാലറി രൂപകല്പന ചെയ്ത ബഷീർ കാടേരി, സിറാജ് ലെൻസ് മാൻ, കെ.സൗദ ടീച്ചർ എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി.പി. സുഹ്റാബി (വൈസ് ചെയർപേഴ്സൺ നഗര ...